പാനൂര്‍: കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ചിറ്റിക്കരയില്‍ കീരന് കുമാരന്റെ അനധികൃത കരിങ്കന്‍ ക്വാറിക്ക് അനുമതി നല്‍കിയതില്‍ വിജിലന്‍സ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ജിയോളജിസ്റ്റ് ജഗദീഷ്, മുന്‍ കുന്നോത്ത്പറമ്പ് പഞ്ചായത്ത് സെക്രട്ടറി എം. മോഹനന്, പരിസ്ഥിതി എന്‍ജിനീയര്‍ പി. മൃദുല എന്നിവര്‍ സാമ്പത്തിക ലാഭത്തിനു വേണ്ടി നിയമലംഘനം നടത്തി ഔദ്യോഗിക അധികാരം ദുര്‍വിനിയോഗം ചെയ്തു ക്വാറിക്ക് അനുമതി നല്കിയതന്നു കാണിച്ച് തലശേരി വിജിലന്‍സ് കോടതിയിന്‍ ജനകീയസമിതി ജില്ലാകമ്മിറ്റി മെമ്പര്‍ കുരടിപ്രവന്റെവിട സുനിത നല്കിയ ഹര്‍ജിയിലാണ് അന്വേഷണം നടത്താന്‍ ജഡ്ജി ജയറാം ഉത്തരവിട്ടത്.
കണ്ണുര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഓഗസ്റ്റ് അഞ്ചിന് വിജിലന്‍സ് കേടതിയിന് റിപ്പോട്ട് സമര്‍പ്പിക്കണം. ജനകീയ സമിതിയുടെ നേതൃത്വത്തിന് ജിയോളജി ഓഫീസിലേക്കും കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഓഫീസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടന്ന് കളക്ടര്‍ ക്വാറി പരിശോധിക്കുകയും പ്രവര്‍ത്തനാനുമതി തടഞ്ഞിരിക്കുകയുമാണ്. ക്വാറിക്കു സമീപത്തുള്ളവരുടെ വീടുകള്‍ക്കും നാശനഷ്ടവും കുടിവെള്ളം ഉപയോശൂന്യമായി തീര്‍ന്നിരിക്കുകയാണ്.