ദേശീയപാതയിലെ അടിപ്പാത നിർമാണം; ചാ​ല​ക്കു​ടിയിൽ സി​ഗ്ന​ൽ ജം​ഗ്ഷ​ൻ അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ജം​ഗ്ഷ​ൻ അ​ട​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ, എ​റ​ണാ​കു​ളം, മാ​ള ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ വ​ഴി​തി​രി​ച്ചു​വി​ട്ടു തു​ട​ങ്ങി.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ജം​ഗ്ഷ​നി​ലെ​ത്തി വ​ല​തു​വ​ശ​ത്തേ​ക്കു തി​രി​ഞ്ഞ് കി​ഴ​ക്കു​വ​ശ​ത്തെ റോ​ഡി​ലൂ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്ര​സ​ന്‍റ് സ്കൂ​ളി​നു സ​മീ​പം കി​ഴ​ക്കു​വ​ശ​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ടി വ​രും.

നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ നി​ന്നും മാ​ള ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ സൗ​ത്ത് ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. കോ​ട​തി ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ അ​ഞ്ചു മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രും. റോഡ് അടച്ചതോടെ സ്ഥലത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷമായി.

ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഗ​താ​ഗ​ത ക​മ്മി​റ്റി​യാ​ണ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Related posts