ചാലക്കുടി: ഏറെ സാഹസികത നിറഞ്ഞ ബൈക്ക് റേസിംഗ്, സ്റ്റണ്ടിംഗ് രംഗത്ത് പുത്തൻ താരോദയമായി ചാലക്കുടിക്കാരൻ ശ്രീറാം വി.അയ്യർ. ചേനത്തുനാട് സ്വദേശിയായ ശ്രീറാം വി.അയ്യർ 22 വയസിനുള്ളിൽ നാഷണൽ ബൈക്ക് റേസിംഗ് ചാന്പ്യൻഷിപ്പുകൾ നേടിയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നത്. സൗത്ത് ലെവൽ ബിഗിനേഴ്സ് ചാന്പ്യൻഷിപ്പ്, നാഷണൽ മഡ്റേസ് ചാന്പ്യൻഷിപ്പ് തുടങ്ങിയവ ചുരുങ്ങിയ വയസിനുള്ളിൽ ശ്രീറാം നേടി.
ബാല്യം മുതലെ ബൈക്കുകളുടെ ഉറ്റ തോഴനായിരുന്നു ശ്രീറാം. അച്ഛന്റെ ബൈക്കെടുത്ത് ചേനത്തുനാട്ടിലെ ചെറിയ റോഡുകളിലൂടെ ചുറ്റി നടക്കുന്നത് ശ്രീറാമിന്റെ വിനോദമായിരുന്നു. ആദ്യമാദ്യം ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവന്നെങ്കിലും വീട്ടുകാരുടെയും “ദി ടീം 777′ എന്ന ബൈക്ക് റൈഡിംഗ് സ്റ്റണ്ടിംഗ് ടീമിന്റെയും പ്രോത്സാഹനമാണ് ശ്രീറാമിന് കരുത്തേകിയത്.
ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായ ഈ യുവാവിന്റെ ബൈക്ക് സ്റ്റണ്ടുകൾക്കും റേസിംഗിനും നാട്ടിൽ ആരാധകർ ഏറെയാണ്. മാള ഹോളിഗ്രേസ് അക്കാദമിയിൽ ഒന്നാം വർഷ എംബിഎ വിദ്യാർഥിയായ ശ്രീറാമിന് ചില സിനിമകളിലും ബൈക്ക് സ്റ്റണ്ടിംഗിന് അവസരം ലഭിച്ചിട്ടു ണ്ട്. ചേനത്തുനാട് സി.പി. വൈദ്യനാഥന്റെയും സാവിത്രിയുടെയും മകനാണ്.
ദേശീയതലത്തിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ മികച്ച സ്പോണ്‍സർമാരെ തേടുകയാണ് ശ്രീറാം.