തങ്ങളുടെ ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നത് മിക്ക വമ്പന്‍ കമ്പനികളും ചെയ്യാറുള്ള കാര്യമാണ്.
സ്വന്തം ജീവനക്കാര്‍ക്ക് കാറുകള്‍ നല്‍കി ഞെട്ടിച്ചവരാണ് സൂറത്തിലെ വജ്ര വ്യാപാര സ്ഥാപമായ ഹരികൃഷ്ണ ഗ്രൂപ്പ്.
ഇപ്പോളിതാ അത്തരത്തില്‍ സ്വന്തം ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു ഐടി കമ്പനി.
ചാലക്കുടിയിലുള്ള ജോബിന്‍ ആന്‍ഡ് ജിസ്മി ഐടി സര്‍വീസസ് ആണ് ഇത്തരത്തില്‍ ജീവനക്കാരെ ഞെട്ടിച്ചത്.
കമ്പനിയുടെ 10-ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് അവർ ജീവനക്കാര്‍ക്ക് ആറ് കാറുകള്‍ നല്‍കിയത്.
കിയ സെല്‍ടോസിന്‍റെ കാറുകളാണ് നല്‍കിയത്. ഏകദേശം 1.20 കോടി രൂപയാണ് ഇവര്‍ ഇതിനായി ചെലവഴിച്ചത്.
വെറും രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി നിലവില്‍ 200 പേരുള്ള നിലയിലേക്ക് വളര്‍ന്നു.
ഇതിന് പിന്നില്‍ അദ്ധ്വാനിച്ച ആറ് പേര്‍ക്കാണ് തങ്ങള്‍ കാറുകള്‍ സമ്മാനിച്ചതെന്ന് കമ്പനി സഹ സ്ഥാപകയും ചീഫ് ടെക്നോളജി ഓഫീസറുമായ എ.ഐ. ജിസ്മി പറഞ്ഞു.
ഈ വര്‍ഷത്തെ മികച്ച ജീവനക്കാരന് റോയല്‍ ഇന്‍ഫീല്‍ഡ് ബുള്ളറ്റും ഇവര്‍ സമ്മാനിച്ചു.