കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ അറിയിച്ചു. വിനയനോട് ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചു.
മണിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിനയൻ സംവിധാനം ചെയ്ത “ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സിബിഐയുടെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.