ചാലക്കുടി നഗരസഭ ഭരണകക്ഷിയിൽ ഭിന്നത; അവഗണനയിൽ പ്രതിഷേധിച്ചു സിപിഐ അംഗത്തിന്‍റെ രാജിഭീഷണി; രാജി സന്ദേശം വാട്സ്‌ആപ്പിലൂടെ


ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ഭ​ര​ണ​ക​ക്ഷി​യി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത സി​പി​ഐ കൗ​ണ്‍​സി​ല​ർ ജീ​ജ​ൻ മ​ത്താ​യി​യു​ടെ രാ​ജി​ഭീ​ഷ​ണി. ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടി​ന് താ​ൻ കൗ​ണ്‍​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നു കാ​ണി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ വാ​ട്ട്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ജീ​ജ​ൻ മ​ത്താ​യി രാ​ജി​ഭി​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്.

“”അ​ടു​ത്ത മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രോ​ടൊ​പ്പം എ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത ചി​ല​രെ സം​ര​ക്ഷി​ക്കു​ന്പോ​ഴും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കി ന​ട​ക്കു​ന്പോ​ഴും എ​ന്നും എ​പ്പോ​ഴും കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള​വ​രു​ടെ ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ പോ​ലും പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​വ​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്നു ര​ണ്ടി​നു ഞാ​ൻ കൗ​ണ്‍​സി​ൽ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​ത്.

എ​ന്‍റെ വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും” ജീ​ജ​ൻ മ​ത്താ​യി വാ​ട്ട്ആ​പ്പി​ൽ പ​റ​യു​ന്നു. ത​ച്ചു​ട​പ്പ​റ​ന്പ് ഇ​ര​ട്ട​ക്കു​ളം റോ​ഡ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സി​പി​ഐ അം​ഗ​ങ്ങ​ൾ നി​ശ​ബ്ദ​ത പാ​ലി​ച്ചി​രു​ന്നു. ഇ​തി​നു മു​ന്പ​ത്തെ കൗ​ണ്‍​സി​ലി​ൽ ഇ​വ​ർ ക​റു​ത്ത മാ​സ്കു ധ​രി​ച്ചാ​ണു പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്ന​ത്.

2018-19 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 1.60 കോ​ടി രൂ​പ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ൾ​ക്കു മാ​ത്രം ന​ൽ​കി​യ​പ്പോ​ഴും ത​ന്‍റെ വാ​ർ​ഡി​നെ അ​വ​ഗ​ണി​ച്ച​തി​ൽ ജീ​ജ​ൻ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ചു വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​യ്ക്കാ​തി​രു​ന്ന​തി​ലും സി​പി​ഐ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

അ​ടു​ത്തു ന​ട​ക്കാ​ൻ പോ​കു​ന്ന ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് വാ​ർ​ഡു​ക​ളി​ൽ സി​പി​എം​കാ​ർ മ​ത്സ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ലും സി​പി​ഐ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Related posts

Leave a Comment