ചാലക്കുടി: വെള്ളപ്പൊക്കത്തിനു പിന്നാലെ പുഴ കൈയേറ്റം തകൃതി. പരിയാരം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിലാണ് സ്വകാര്യവ്യക്തികൾ പുഴ കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹിറ്റാച്ചി, കംപ്രസർ മെഷീൻ എന്നിവ പുഴയിലിറക്കി പാറ തുരന്ന് കല്ലും കന്പിയും സിമന്റും ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ബാധിച്ച് ദുരിതത്തിലായ സ്ഥലത്താണ് പുഴ കൈയേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. ചില റിസോർട്ട് ഉടമകളാണ് കൈയേറ്റത്തിനു നേതൃത്വം നൽകുന്നത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് അവഗണിച്ചുകൊണ്ടാണ് കൈയേറഅറം നടത്തിക്കൊണ്ടിരിക്കുന്നത്. അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായ സാഹചര്യം മുതലെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.