ചാലക്കുടി താലൂക്ക് ആശുപത്രി റോഡ് തകർന്നു; ഇരുചക്ര, കാൽനടയാത്ര  യാത്ര ദുഷ്കരമായി

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി. ആ​ശു​പ​ത്രി റോ​ഡും പാ​ല​സ് റോ​ഡും കു​ണ്ടും​കു​ഴി​യു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി റോ​ഡ് കു​ഴി​ച്ച​തു​മൂ​ലം റോ​ഡ് മു​ഴു​വ​ൻ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ച​തി​നു​ശേ​ഷം പൈ​പ്പി​നു​വേ​ണ്ടി​യെ​ടു​ത്ത കു​ഴി​ക​ൾ​ക്കു മു​ക​ളി​ൽ മെ​റ്റ​ലി​ട്ട് നി​ര​ത്തി​യെ​ങ്കി​ലും മ​ഴ വ​ന്ന​തോ​ടെ മെ​റ്റ​ലി​ള​കി റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും പ​ര​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ് മി​ക​ച്ച രീ​തി​യി​ൽ ടാ​ർ ചെ​യ്യു​ന്ന​തി​നു ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ഒ​രു​കോ​ടി 18 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി​രു​ന്നു. റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ണ്ട​റും ക​ഴി​ഞ്ഞു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ പ​ഴ​യ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

എ​ന്നീ​ട്ടും റോ​ഡ് പ​ണി ആ​രം​ഭി​ച്ചി​ല്ല. പൈ​പ്പു മാ​റ്റാ​ൻ റോ​ഡ് പൊ​ളി​ച്ച​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നു​വേ​ണ്ട ഫ​ണ്ട് ന​ഗ​ര​സ​ഭ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു ത​ർ​ക്കം. ഒ​ടു​വി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​പ്പോ​ഴേ​ക്കും മാ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യി. അ​പ്പോ​ഴേ​ക്കും മ​ഴ എ​ത്തി​യ​തോ​ടെ നി​ർ​മാ​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യി.

Related posts