ചാലക്കുടി: സ്ത്രീജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ആരംഭിച്ച പിങ്ക് പോലീസ് പെട്രോൾ സംവിധാനം ചാലക്കുടി പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. ബി.ഡി. ദേവസി എംഎൽഎ പിങ്ക് പോലീസ് പെട്രോൾ സംവിധാനത്തിന്റെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പോലീസ് സുപ്രണ്ട് പി.കെ. വിജയകുമാരൻ അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പി കെ.ലാൽജി, എസ്എച്ച് കോളജ് പ്രിൻസിപ്പൾ സിസ്റ്റർ ഐറിൻ, വാർഡ് കൗൺസിലർ സീമ ജോജോ, കേരള പോലീസ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ബിനയൻ, സിഐ ജെ. മാത്യു എന്നിവർ സംസാരിച്ചു. ചാലക്കുടി പോലീസ് സ്റ്റേഷനിലെ പിങ്ക് പോലീസിന്റെ സേവനം ആവശ്യമായി വന്നാൽ 1515 എന്ന നന്പറിലേക്ക് വിളിക്കാമെന്ന് പോലീസ് അറിയിച്ചു.
പൂവാലശല്യമോ, സ്ത്രീകളോ ശല്യം ചെയ്യുന്ന സംഭവമോ ഉണ്ടായാൽ ഈ നന്പറിൽ വിളിച്ചാൽ പിങ്ക പോലീസ് ഉടനെ അവിടെ എത്തും. ജില്ലയിലെ രണ്ടാമത്തെ പിങ്ക് പോലീസ് സംവിധാനമാണ് ചാലക്കുടിയിൽ. ഇരിങ്ങാലക്കുടയിലും പിങ്ക് പോലീസ് സംവിധാനം ആരംഭിച്ചിട്ടുണ്ട്.