ജര്‍മനിയിലെ ബാഡ് മണ്സ്റ്റെറിഫെലില് അടുത്തയിടെ ഉണ്ടായ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ആര്‍ടിഎല്‍ ചാനലിലെ സൂസന്ന ഓഹ്ലെന് എന്ന റിപ്പോര്‍ട്ടര്‍.
സംഭവമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയ്ക്കു വെള്ളപ്പൊക്ക ബാധിത പ്രദേശം വൃത്തിയാക്കാന്‍ സഹായിച്ചുവെന്നും സാഹസികമായിട്ടാണ് ഇവിടെ എത്തിയതെന്നും തോന്നിക്കുന്ന വിധത്തിൽ അവരുടെ വസ്ത്രങ്ങളിലും ശരീരത്തുമൊക്കെ ചെളി പുരണ്ടിരുന്നു. ആര്‍ടിഎല്‍ അവതാരിക ബാഡ് മണ്സ്റ്റെറിഫെലില് സഹായത്തിനായി ഒരു കൈ നല്കുന്നു”.
എന്ന പേരില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. എല്ലാവരും അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവരുടെ ആ റിപ്പോർട്ടും വൈറലായിരുന്നു. എന്നാൽ, ഇതിന് അധികം ആയുസാണ്ടായില്ല.
സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ ഒരു താമസക്കാരനാണ് ഈ റിപ്പോർട്ടിലെ യഥാർഥ ചെളി പുറത്തുകൊണ്ടുവന്നത്. സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഓണ്‍ലൈനില്‍ ഒരു വീഡിയോ പ്രസിദ്ധപ്പെടുത്തി.
ചെളി വന്ന വഴി
നീല നിറത്തിലുള്ള ഷര്‍ട്ടും തൊപ്പിയും ബൂട്ടും ധരിച്ച ഓഹ് െെലന് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളുടെയും അവശിഷ്ടങ്ങളുടെയും ഇടയില്‍നിന്നും സ്വയം വസ്ത്രത്തില്‍ ചെളിയെടുത്തു പുരട്ടുന്നതായിരുന്നു വീഡിയോയില്‍.
അവള് രണ്ടാമതും കുനിഞ്ഞു ഇത്തവണ അവളുടെ മുഖത്തായിരുന്നു ചെളി പുരട്ടിയത്.അതിനുശേഷം ഓഹ്ലെന് അവളുടെ കാമറ ക്രൂവിനെ അഭിമുഖീകരിക്കുന്നു.
അതു വീഡിയോയിൽ പകർത്തി കണ്ടുനിന്ന സമീപവാസി ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇതോടെ ഓഹ് െ ലന് പിടിക്കപ്പെട്ടു. തങ്ങളുടെ റിപ്പോര്‍ട്ടറുടെ സമീപനം പത്രപ്രവര്‍ത്തന തത്വങ്ങള്‍ക്കും നമ്മുടെ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് ഇതിനുശേഷം ചാനല്‍ പ്രതികരിച്ചത്.
2008 മുതല്‍ ആര്ടിഎല്ലില് ജോലി ചെയ്യുകയാണ് 39 കാരിയായ ഓഹ് ലെൻ. ഗുഡ് ഈവനിംഗ് ആര്‍ടിഎല്‍, ഗുഡ് മോര്‍ണിംഗ് ജര്‍മനി, പോയിന്റ് 12 എന്നീ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ 200 ൽ ഏറെ പേരാണ് ജര്‍മനിയില്‍ മരിച്ചത്.
അതിനിടയിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട മാധ്യമപ്രവർത്തകരുടെ കള്ളക്കളി വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. എന്തായാലും പണി പോകുന്നതിന്റെ വക്കിലാണ് ഈ ചെളി റിപ്പോർട്ടർ!