ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഒരു യുവാവു കൂടി അറസ്റ്റിലായി.
ചാലക്കുടി കലിക്കൽകുന്ന് പനങ്ങാട്ടിൽ വിനയനെ(27)യാണ് തൃശൂർ റൂറൽ സിസിആർസി ഡിവൈഎസ്പി പ്രദീപ്കുമാർ, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
മുന്പ് അറസ്റ്റിലായ കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി മുഖ്യപ്രതി സുഷിയുടെ കെണിയിൽപെടുന്നത്. പിന്നീട് വാട്സ്ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പലർക്കും അയയ്ക്കുകയായിരുന്നു. സുഷി വഴിയാണ് മരപ്പണിക്കാരനായ വിനയൻ പെൺകുട്ടിയെ പരിചയപ്പെടുന്നത്.
തുടർന്നു പൂച്ചാക്കുളത്തെ വീട്ടിൽ സുഷിയുടെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്ഐ പി.ഡി. അനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്ഐ തോമസ്, വനിതാ സീനിയർ സിപിഒ ഷീബ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
കഴിഞ്ഞദിവസമാണ് നിരവധി കേസുകളിൽ പ്രതിയായ പെരിഞ്ഞനം സ്വദേശി സുഷി പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.