കോട്ടയം: വനിതാ ചലഞ്ചർ ട്രോഫി ത്രിദിന ക്രിക്കറ്റിനുള്ള ടീമുകളിൽ മിന്നു മണി, വി.ജെ. ജോഷിത എന്നിവർ ഇടംനേടി. എ ടീമിന്റെ ക്യാപ്റ്റൻ മിന്നു മണിയാണ്.
കേരളത്തിനായി കളിക്കുന്ന അരുന്ധതി റെഡ്ഡിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സി ടീമിലാണ് ജോഷിത. ഇന്നു മുതൽ ഏപ്രിൽ എട്ടു വരെ ഡെറാഡൂണിലാണ് മത്സരം.