ചവറ: ചവറ കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിന് തുടക്കമായി. പ്രസിദ്ധമായ പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പ് 24, 25 തിയതികളിൽ നടക്കും. 12 ന് രാത്രി എട്ടിന് നാടകം സ്നേഹക്കടൽ. 13 ന് രാത്രി ഏഴിന് നൃത്ത സന്ധ്യ.1 4 ന് അഞ്ചിന് ആന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച വാഹനങ്ങളുടെ അകന്പടിയോടെ തിരുവാഭരണ ഘോഷയാത്ര നടക്കും.
രാത്രി 10 ന് കോമഡി ഷോ.15 ന് ഏഴിന് പ്രസിദ്ധമായ അൻപൊലി പറയ്ക്കെഴുന്നളളത്ത് പുറപ്പെടും. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. ഒന്പതിന് ഗാനമേള. 16 ന് രാത്രി എട്ടിന് ഭക്തിഗാനസുധ. 8.30 ന് സംഗീത സദസ്. 9.30 ന് ചലച്ചിത്ര താരം അന്പിളിയുടെ നൃത്ത സന്ധ്യ.
17 ന് രാത്രി എട്ടിന് നൃത്താർച്ചന. 18 ന് രാത്രി ഒന്പതിന് കോമഡി ഷോ. 19 ന് രാത്രി ഒന്പതിന് നാടകം അടുക്കളക്കിനാവ്. 20 ന് രാത്രി ഒന്പതിന് നാടൻപാട്ട്. 21 ന് ഏഴിന് കടത്താറ്റ് വയലിൽ പൊങ്കാല. രാത്രി ഏഴിന് ഗാനസുധ. എട്ടിന് സംഗീതക്കച്ചേരി അരങ്ങേറ്റം. ഒന്പതിന് ഗാനമേള. 22 ന് രാത്രി ഏഴിന് സംഗീതക്കച്ചേരി.
8.30 ന് നൃത്തസന്ധ്യ. 23 ന് രാത്രി ഒന്പതിന് ചലച്ചിത്ര പിന്നണി ഗായിക മഞ്ചരിയുടെ മ്യൂസിക്ക് തത്ത്വമസി. 24 ന് ഏഴിന് ഉരുൾച്ച. 11 ന് കലശപൂജകൾ. മൂന്നിന് കെട്ടുകാഴ്ച. രാത്രി 11 ന് സംഗീത സദസ്. 12 ന് ചമയ വിളക്ക്. 25 ന് 11 ന് കളഭാഭിഷേകവും കലശ പൂജകളും. മൂന്നിന് കെട്ടുകാഴ്ച.
രാത്രി 11 ന് നാദസ്വരക്കച്ചേരി. 12 ചമയവിളക്ക്. ഉത്സവദിനങ്ങളിൽ താലപ്പൊലി ഘോഷയാത്ര, വിശേഷാൽ പൂജകൾ എന്നിവ നടക്കും. ക്ഷേത്രത്തിലെ അൻപൊലിപ്പറ എഴുന്നളളത്ത് 15 മുതൽ 22 വരെ നടക്കും. 15, 16 ന് ചവറ കര. 17, 18 ന് പുതുക്കാട് കര. 19,20 ന് കുളങ്ങര ഭാഗം കര, 21,22 ന് കോട്ടയ്ക്കകം എന്നിവിടങ്ങളിൽ പറ എഴുന്നളളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.