സ്വന്തം ലേഖകന്‍
കോഴിക്കോട്: സൂപ്പര്‍ താര സിനിമയുടെ ഫോട്ടോ ഷൂട്ട് സീന്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാകുന്നു.സ്കൂളുകളിലും കോളജുകളിലും സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന സെന്‍ഡ് ഓഫ് പരിപാടികളിലാണ് ‘ചാമ്പിക്കോ’ സൂപ്പര്‍ ഹിറ്റാകുന്നത്.
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വത്തിലെ കുടുംബങ്ങള്‍ക്ക് ഒപ്പം മമ്മൂട്ടി ഏറ്റവും അവസാനം വന്നിരിക്കുകയും ഫോട്ടോ ഗ്രാഫറോട് ഫോട്ടോ എടുക്കാന്‍ ‘ചാമ്പിക്കോ’ എന്ന് പറയുകയും ചെയ്യുന്ന സീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പിടിച്ചു കുലുക്കിയിരിക്കുന്നത്.
യാത്രയയപ്പ് പരിപാടികളില്‍ ഇപ്പോള്‍ ഇത് തരംഗമാണ്. ഏറ്റവും അവസാനം കസേരയില്‍ വന്നിരുന്ന് ചാമ്പിക്കോ എന്ന് പറയുന്ന ആളാണ് ശരിക്കും ‘സ്റ്റാര്‍’.
ഇത് ഫേസ് ബുക്കിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടുകഴിഞ്ഞു. ഇതോടെ യുവാക്കളും സെന്‍ഡ് ഓഫ് കാലത്ത് ഫോട്ടോ മാനിയയിലായി.
പലരും സ്ളോ മോഷനിലും മറ്റും പ്രത്യേക ആപ്പ് ഉപയോഗിച്ചാണ് ചാമ്പിക്കോ വീഡിയോ തയാറാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ട്രോളുകളും ഏറെ.
സിനിമ പുറത്തിറങ്ങിയ മാര്‍ച്ച് മാസം തന്നെ യാത്രയയപ്പ് പരിപാടികളും ഉടനീളം നടക്കുന്നത് വലിയ ട്രെന്‍ഡിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.
അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം പ്രചരിക്കപ്പെട്ട സിനിമാ സീനും വേറെ ഇല്ല.