നോക്കി നില്‍ക്കെ രൂപം മാറുന്ന കഥാപാത്രങ്ങളെ നമ്മള്‍ ഹോളിവുഡ് സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. കമല്‍ഹാസന്‍ ദശാവതാരം സിനിമയില്‍ പത്തു വ്യത്യസ്ഥ വേഷത്തിലെത്തി ഇന്ത്യന്‍ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. മേക്കപ്പിന്റെ സഹായത്തോടെയായിരുന്നു കമല്‍ഹാസന്റെ ഈ പകര്‍ന്നാട്ടം. ഇതിനെ അനുസ്മരിപ്പിക്കുന്ന വേഷപകര്‍ച്ചയാണ് ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹി യുഹോങ്ങും ചെയ്യുന്നത്. തന്റെ പ്രിയപ്പെട്ട മേക്കപ്പ് വസ്തുക്കള്‍ ഒപ്പമുണ്ടെങ്കില്‍ അടുത്ത നിമിഷത്തില്‍ യുഹോങിന് ആരായി വേണമെങ്കിലും മാറാന്‍ സാധിക്കും.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മേക്കോവര്‍ ചിത്രങ്ങളിലൂടെയാണ് യുഹോങ് തന്റെ അസാധാരണ കഴിവ് ലോകത്തെ അറിയിച്ചത്. യുയാമിക എന്നാണ് യുഹോങ്ങിന്റെ ഇന്‍സ്റ്റഗ്രാമിലെ പേര്. മൊണാലിസയാകാനും മൈക്കിള്‍ ജാക്‌സണ്‍ ആകാനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആകാനുമൊക്കെ ഇവര്‍ക്ക് നിമഷങ്ങള്‍ മാത്രം മതി. ഈ കൂടുമാറ്റം കൊണ്ട് തന്നെ ആരാധകര്‍ ഇവരെ ഹ്യൂമന്‍ കമീലിയണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. യുഹോങിന്റെ കഴിവു കണ്ട് ആയിരക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ അവരെ ഫോളോ ചെയ്യുന്നത്. തന്റെ മേക്കപ്പ് വിഡിയോസ് യുട്യൂബില്‍ ആരാധകര്‍ക്കായി യുഹോങ് അപ് ലോഡ് ചെയ്യുന്നുമുണ്ട്.