സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ബീഹാറിലെ ഒരു പ്രൈമറി സ്കൂളിലെ 50 ഓളം വിദ്യാർത്ഥികളെയാണ് ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സീതാമർഹി ജില്ലയിലെ ദുമ്ര ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടായി.
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഓന്തിനെ കണ്ടെത്തിയതായി പരാതിയുണ്ട്. അതേ ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചത്. തുടർന്ന് കുട്ടികളെ സദർ ആശുപത്രിയിലേക്ക് മാറ്റി
എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്നും മാതാപിതാക്കൾ അവർക്കൊപ്പമുണ്ടെന്നും ഡോക്ടർ അറിയിച്ചു.
.