ആ​ദി​വാ​സി അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കുന്നു; ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ ആദിവാസികൾ വേരോടെ പിഴുതെറിയപ്പെടും; ച​മ്പൈ സോ​റ​ൻ

ജാ​ർ​ഖ​ണ്ഡ്: ബി​ജെ​പി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ച​മ്പൈ സോ​റ​ൻ. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് ആ​പ​ത്താ​ണ്. ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി പാർട്ടി കൊ​ള്ള​യ​ടി​ക്കു​ക​യും വ​ന​ങ്ങ​ളി​ൽ നി​ന്നും ക​ൽ​ക്ക​രി നി​ക്ഷി​പ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും അ​വ​രെ പി​ഴു​തെ​റി​യു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദി​വാ​സി അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ സം​സ്ഥാ​നം പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തി. അ​തു​പോ​ലെ ക​ൽ​ക്ക​രി ബേ​റി​ങ് ഏ​രി​യാ ആ​ക്‌​ട്, ഛോട്ടാ​നാ​ഗ്പൂ​ർ ടെ​ന​ൻ​സി ആ​ക്‌​ട് എ​ന്നി​വ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ച​മ്പൈ സോ​റ​ൻ പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts

Leave a Comment