ടൂറിൻ: ഇറ്റലിയിലെ ടൂറിനിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യുവന്റസ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു. നഗരത്തിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന മത്സരം കാണുകയായിരുന്ന ആരാധകർക്കിടയിൽ ബോംബ് ഭീഷണിയുടെ വ്യാജവാർത്ത പരന്നതാണ് അപകടം ഉണ്ടാകാൻ കാരണം.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേരുടെ പേരുടെ നില ഗുരുതരമാണ്.
ചാമ്പ്യന്‍സ് ലീഗ്: യുവന്റസ് ആരാധകരുടെ തിക്കിലും തിരക്കിലും 1500 പേർക്കു പരുക്ക്
