തെരുവ് ഭക്ഷണത്തിന്റെ ലോകത്തേക്ക് കടന്ന ഒരു വനിതാ ബോഡി ബിൽഡിംഗ് ചാമ്പ്യന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരിക്കൽ താൻ ഒരു ദേശീയ ചാമ്പ്യൻ പട്ടം നേടിയിരുന്നെങ്കിലും പിന്നീട് മറ്റൊരു കരിയർ പാതയിലേക്ക് മാറിയതെങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട് ദീപിക തന്റെ യാത്ര വിവരിച്ചു.
മൂന്ന് തവണ ദേശീയ ബോഡിബിൽഡിംഗ് ചാമ്പ്യൻ ആയ ദീപിക ഇപ്പോൾ ലുധിയാനയിലെ PB10 ൽ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാൾ നടത്തുകയാണ്. സ്റ്റാളിൽ ചിക്കൻ കബാബ്, മട്ടൺ കബാബ്, പോപ്കോൺ തുടങ്ങി വിവിധ വിഭവങ്ങൾ ലഭ്യമാണ്. തന്റെ മെനുവിൽ ആരോഗ്യകരമായ ഭക്ഷണക്രമം വിളമ്പുമെന്നും ദീപിക അവകാശപ്പെട്ടു.
എന്നാൽ ഒരു മുൻ ചാമ്പ്യൻ തെരുവ് സ്റ്റാൾ നടത്തുന്നത് കണ്ട് ആളുകൾ സങ്കടപ്പെട്ടു. ‘ഇത് അഭിമാനിക്കേണ്ട കാര്യമല്ല, ഇത് ബോഡി ബിൽഡിംഗ് പോലുള്ള ഒരു കായിക ഇനത്തിനുള്ള അവസരക്കുറവും അശ്രദ്ധയുമാണ് കാണിക്കുന്നത്’, ‘ഇന്ത്യയിൽ ആളുകൾക്ക് ക്രിക്കറ്റ് മാത്രമേ അറിയൂ, മറുവശത്ത് ഇത് പോലെയുള്ള കായിക വിനോദങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’, ഇക്കാരണത്താൽ അവൾ ഇപ്പോൾ തെരുവുകളിൽ ഭക്ഷണം വിൽക്കുന്നു.
എല്ലാ കായിക ഇനങ്ങൾക്കും ഒരു അവബോധം ഉണ്ടായിരിക്കണം. കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും അവരെ, അവർക്കും രാജ്യത്തിനും വേണ്ടി മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം’എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
‘ഒരു ദേശീയതല ചാമ്പ്യൻ ഒരു ഫുഡ് സ്റ്റാളിൽ ജോലി ചെയ്യുന്നത് കാണുന്നത് എത്ര നിരാശാജനകമാണ്’ മറ്റൊരു കമന്റിങ്ങനെ. ‘ആൽഫ ഫീമെയിൽ’ എന്ന് വിളിക്കുന്ന മുൻ കായിക താരത്തിന് ആളുകൾ പിന്തുണയും പ്രോത്സാഹനവും നൽകി. മെനുവിൽ കൂടുതൽ ആരോഗ്യകരമായ പാചകക്കുറിപ്പുകളുള്ള നിങ്ങളുടെ സ്വന്തം ഫുഡ് ബ്രാൻഡ് പ്രതീക്ഷിക്കുന്നു’,പോഷകാഹാരത്തെക്കുറിച്ച് ദീപികയ്ക്ക് നല്ല ധാരണയുണ്ടെന്നും കമന്റുകൾ വന്നിട്ടുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക