ലണ്ടൻ: ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ലയണൽ മെസിക്ക്. ബെൻഫിക്കയ്ക്ക് എതിരെ പിഎസ്ജിക്കായി മെസി നേടിയ ഗോളാണ് യുവേഫയുടെ ഗോള്‍ ഓഫ് ദ സീസൺ.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. വോട്ടിംഗിലൂടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളിനുള്ള പുരസ്കാരം മെസിയെ തേടിയെത്തിയത്.
മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്നിക്കല്‍ ഒബ്സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പില്‍ മെസിക്ക് നറുക്ക് വീണത്.