ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: കാ​ത്തി​രി​പ്പി​നു വി​രാ​മം, 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു.

മു​ഖ്യ​സെ​ല​ക്ട​ർ അ​ജി​ത് അ​ഗാ​ർ​ക്ക​റും ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​മാ​ണ് ടീം ​പ്ര​ഖ്യാ​പ​ന​ത്തി​നു മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ത്തി​യ​ത്. ഐ​സി​സി 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ടീ​മി​നെ എ​ത്തി​ക്കു​ക​യും 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഇ​ന്ത്യ​ക്കു സ​മ്മാ​നി​ക്കു​ക​യും ചെ​യ്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് ടീം ​ഇ​ന്ത്യ​യെ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ന​യി​ക്കു​ക.

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലു​ള്ള പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ക്കു​വേ​ണ്ടി ഇ​തു​വ​രെ ക​ളി​ക്കാ​തി​രു​ന്ന പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി, മ​ധ്യ​നി​ര ബാ​റ്റ​ർ ശ്രേ​യ​സ് അ​യ്യ​ർ, പേ​സ​ർ അ​ർ​ഷ​ദീ​പ് സിം​ഗ് എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം നേ​ടി. അ​തേ​സ​മ​യം, പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​ന് ഇ​ടം ല​ഭി​ച്ചി​ല്ല. ഫെ​ബ്രു​വ​രി 19നാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ആ​രം​ഭി​ക്കു​ന്ന​ത്.

ഗി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ

രോ​ഹി​ത് ശ​ർ​മ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​യി ശു​ഭ്മാ​ൻ ഗി​ല്ലി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്നാ​ണ് നി​ഗ​മ​നം. യു​വ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ ഓ​പ്പ​ണിം​ഗ് ബാ​ക്ക​പ്പാ​യാ​ണ് ടീ​മി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഏ​ക​ദി​ന ടീ​മി​ലേ​ക്ക് യ​ശ​സ്വി​ക്കു വി​ളി​യെ​ത്തു​ന്ന​തും ഇ​താ​ദ്യം.

മൂ​ന്നു പേ​സ​ർ​മാ​ർ, ഒ​രു സ്പി​ന്ന​ർ

പ​രി​ക്കി​ന്‍റെ നി​ഴ​ലി​ലു​ള്ള ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, അ​ർ​ഷ​ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് 15 അം​ഗ ടീ​മി​ലെ സ്പെ​ഷ​ലി​സ്റ്റ് പേ​സ​ർ​മാ​ർ. മു​ഹ​മ്മ​ദ് സി​റാ​ജി​നെ ഒ​ഴി​വാ​ക്കി​യ​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷം ഷ​മി​യു​ടെ തി​രി​ച്ചു​വ​ര​വാ​ണി​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ടീ​മി​ൽ പേ​സ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ കെ​ൽ​പ്പു​ള്ള മ​റ്റൊ​രു താ​രം. സ്പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​റാ​യി കു​ൽ​ദീ​പ് യാ​ദ​വ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ സം​ഘ​ത്തി​ൽ ഉ​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യം.

സ​ഞ്ജു​വി​ന് ഇ​ട​മി​ല്ല; വി​വാ​ദം

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണി​ന് ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന​തി​ൽ വി​വാ​ദം ത​ല​പൊ​ക്കി. ശ​ശി ത​രൂ​ർ അ​ട​ക്ക​മു​ള്ള​വ​ർ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നെ (കെ​സി​എ) കു​റ്റ​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി. വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന​ത്തി​നു​ള്ള കേ​ര​ള ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന സ​ഞ്ജു​വി​നെ കെ​സി​എ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ക​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കി​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നാ​ണ് ത​രൂ​ർ തു​റ​ന്ന​ടി​ച്ച​ത്.

സ​ഞ്ജു​വു​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ​യാ​ണ് ത​രൂ​ർ സം​സാ​രി​ക്കു​ന്ന​തെ​ന്നും കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ർ​ജ് പ്ര​തി​ക​രി​ച്ചു.

ആ​ഭ്യ​ന്ത​ര ശ്രേ​യ​സ്…

ബി​സി​സി​ഐ​ക്കു മു​ന്നി​ൽ പു​ക​ഞ്ഞ കൊ​ള്ളി​യാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട ക​ളി​ക്കാ​ര​നാ​യി​രു​ന്നു ശ്രേ​യ​സ് അ​യ്യ​ർ. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബി​സി​സി​ഐ​യു​ടെ ക​രാ​റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ക​ളി​ക്കാ​ര​ൻ.

ആ​ഭ്യ​ന്ത​രം ക​ളി​ക്കാ​തെ, ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ക്കാ​ത്ത​തി​ൽ ദുഃ​ഖി​ത​രാ​കു​ന്ന പ​ല​ർ​ക്കു​മു​ള്ള ഉ​ദാ​ഹ​ര​ണ​വു​മാ​ണ് ശ്രേ​യ​സ്. കാ​ര​ണം, 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ശ്രേ​യ​സ് ഇ​ടം​നേ​ടി.

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ശ്രേ​യ​സി​നെ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ദേ​ശീ​യ ടീ​മി​ലേ​ക്കെ​ത്തി​ച്ച​ത്. 2024-25 സീ​സ​ണ്‍ വി​ജ​യ ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ മും​ബൈ​ക്കു​വേ​ണ്ടി അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ശ്രേ​യ​സ് അ​യ്യ​ർ ര​ണ്ട് സെ​ഞ്ചു​റി ഉ​ൾ​പ്പെ​ടെ അ​ടി​ച്ചു​കൂ​ട്ടി​യ​ത് 325 റ​ണ്‍​സ്.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ മി​ന്നും പ്ര​ക​ട​ന​ത്തി​ലൂ​ടെ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ടീ​മി​ലെ​ത്തി​യ മ​റ്റൊ​രു താ​ര​മാ​ണ് പേ​സ​ർ അ​ർ​ഷ​ദീ​പ് സിം​ഗ്. 2024-25 സീ​സ​ണ്‍ വി​ജ​യ് ഹ​സാ​രെ​യി​ൽ വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഒ​ന്നാ​മ​ൻ പ​ഞ്ചാ​ബി​നു​വേ​ണ്ടി ക​ളി​ച്ച അ​ർ​ഷ​ദീ​പ് സിം​ഗാ​ണ്. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ർ​ഷ​ദീ​പ് വീ​ഴ്ത്തി​യ​ത് 20 വി​ക്ക​റ്റാ​ണ്. ര​ണ്ടു ത​വ​ണ നാ​ലു വി​ക്ക​റ്റും ഒ​രു ത​വ​ണ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​വും സ്വ​ന്ത​മാ​ക്കി.

അ​തേ​സ​മ​യം, ഈ ​സീ​സ​ൺ വി​ജ​യ് ഹ​സാ​രെ​യി​ലെ ടോ​പ് സ്കോ​റ​റാ​യ ക​രു​ണ്‍ നാ​യ​റി​നു ടീ​മി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം. എ​ട്ട് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 779 റ​ണ്‍​സ് മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ക​രു​ണ്‍ നാ​യ​ർ നേ​ടി. ഫൈ​ന​ലി​ലെ​ത്തി​യ വി​ദ​ർ​ഭ​യു​ടെ ക്യാ​പ്റ്റ​നു​മാ​ണ്.

ഇം​ഗ്ല​ണ്ടി​നെ​തി​രേ ചെ​റി​യ മാ​റ്റം

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ​യും ഇ​ന്ന​ലെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ടീ​മി​ൽ ചെ​റി​യൊ​രു മാ​റ്റം മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ വ​രു​ത്തി​യി​ട്ടു​ള്ള​ത്.

പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു വി​ശ്ര​മ​ത്തി​ലു​ള്ള ജ​സ്പ്രീ​ത് ബും​റ​യു​ടെ ബാ​ക്ക​പ്പാ​യി ഹ​ർ​ഷി​ത് റാ​ണ​യെ ഉ​ൾ​പ്പെ​ടു​ത്തി. ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ത്തി​ൽ ബും​റ ഉ​ണ്ടാ​കി​ല്ല. പ​രി​ക്കു ഭേ​ദ​മാ​യെ​ങ്കി​ൽ മൂ​ന്നാം ഏ​ക​ദി​നം ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഇ​ന്ത്യ​ൻ ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ദ് റാ​ണ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, അ​ർ​ഷ​ദീ​പ് സിം​ഗ്, യ​ശ​സ്വി ജ​യ്സ്വാ​ൾ, ഋ​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ.

ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ

ഐ​സി​സി 2025 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി

Vs ബം​ഗ്ലാ​ദേ​ശ് ഫെ​ബ്രു​വ​രി 20
Vs പാ​ക്കി​സ്ഥാ​ൻ ഫെ​ബ്രു​വ​രി 23
Vs ന്യൂ​സി​ല​ൻ​ഡ് മാ​ർ​ച്ച് 2

Related posts

Leave a Comment