കറാച്ചി: ഇന്ത്യയെ പരാജയപ്പെടുത്തി ചാന്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പാക് സൈനിക മേധാവിയുടെ അപ്രതീക്ഷിത സമ്മാനം. പാക് ടീമിലെ അംഗങ്ങൾക്കു സൗജന്യമായി ഉംറ ചടങ്ങ് നിർവഹിക്കുവാനുള്ള അവസരമൊരുക്കുമെന്നാണ് സൈനിക മേധാവി മേജർ ജനറൽ ആസിഫ് ഗഫൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പാക്കിസ്ഥാനെയും ക്രിക്കറ്റ് ടീമിനെയും അഭിനന്ദിക്കുന്നു. ടീമിന് ഉംറ പ്രഖ്യാപിക്കുന്നു. ടീം വർക്കിനെ തോൽപ്പിക്കാൻ ഒന്നിനുമാവില്ല. എല്ലാ ഭീഷണികൾക്കെതിരേയും പാക്കിസ്ഥാൻ ഒറ്റക്കെട്ടാണ്- മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ കുറിച്ചു.