ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. ശുഭ്മാൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല. ജസ്പ്രീത് ബുമ്ര പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നിട്ടും ടീമിൽ ഇടം നേടി.
ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കരുൺ നായർ ടീമിൽ ഇടം നേടിയില്ല. സിറാജും ടീമിൽ നിന്ന് പുറത്തായി.
യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ് എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റുള്ളവർ.