ന്യൂഡൽഹി: ചാന്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യയുടെ 18 അംഗ പുരുഷ ടീമിനെ പ്രഖ്യാപിച്ചു. പി.ആർ. ശ്രീജേഷാണ് ടീമിന്റെ നായകൻ. നെതർലൻഡ്സിലെ ബ്രീഡയിൽ 23നാണ് ടൂർണമെന്റിനു തുടക്കമാകുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.
ശ്രീജേഷിന്റെ നേതൃത്വത്തിനു കീഴിൽ കഴിഞ്ഞ വർഷം ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 34 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ ആദ്യ സ്ഥാനങ്ങളിലെത്തിയത്.
യുവതാരം കൃഷ്ണ് പഥക്കാണ് രണ്ടാമത്തെ ഗോൾകീപ്പർ. പരിചയസന്പന്നനായ പ്രതിരോധതാരം ബിരേന്ദ്ര ലാക്രയെ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.