വീ​​ണ്ടും ഓ​​ൾ സ്പി​​ൻ

ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഫൈ​​ന​​ലി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​നി​​ടെ ഇ​​ന്ത്യ മ​​ധ്യ ഓ​​വ​​റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യി ന​​ട​​ത്തി​​യ​​ത് സ്പി​​ൻ ആ​​ക്ര​​മ​​ണം. 11 മു​​ത​​ൽ 40വ​​രെ​​യാ​​യു​​ള്ള 30 ഓ​​വ​​റും സ്പി​​ന്ന​​ർ​​മാ​​രാ​​യി​​രു​​ന്നു എ​​റി​​ഞ്ഞ​​ത്.

2002 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഫൈ​​ന​​ലി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രേ​​യാ​​യി​​രു​​ന്നു മു​​ന്പ് ഇ​​ന്ത്യ ഇ​​ത്ത​​ര​​ത്തി​​ൽ മ​​ധ്യ ഓ​​വ​​റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യി സ്പി​​ൻ എ​​റി​​ഞ്ഞ​​ത്. അ​​ന്ന് ര​​ണ്ടു​​ദി​​ന​​മാ​​യി ഫൈ​​ന​​ൽ അ​​ര​​ങ്ങേ​​റി​​യെ​​ങ്കി​​ലും മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.

അ​​തോ​​ടെ ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും സം​​യു​​ക്ത ജേ​​താ​​ക്ക​​ളാ​​യി. ഇ​​ന്ത്യ​​യു​​ടെ ക​​ന്നി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി നേ​​ട്ട​​മാ​​യി​​രു​​ന്നു അ​​ത്. 23 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ വീ​​ണ്ടും മ​​ധ്യ ഓ​​വ​​റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യി സ്പി​​ൻ ആ​​ക്ര​​മ​​ണം ന​​ട​​ത്തി, ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ചും​​ബി​​ക്കു​​ക​​യും ചെ​​യ്തു.

Related posts

Leave a Comment