ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മത്സരം തുടങ്ങും. വേദി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍ സ്പോര്‍ട്സിലും കളി കാണാം.
2023ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് കണക്കു തീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. രണ്ടാം സെമിയിൽ നാളെ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.