ചാ​ണ​കം അ​ത്ര മോ​ശം സാ​ധ​ന​മൊ​ന്നു​മ​ല്ല ദാ​സാ…


പ്രീ​ഡി​ഗ്രി അ​ത്ര മോ​ശം ഡി​ഗ്രി​യൊ​ന്നു​മ​ല്ല ദാ​സാ എ​ന്ന് നാ​ടോ​ടി​ക്കാ​റ്റി​ൽ മോ​ഹ​ൻ​ലാ​ലി​നോ​ട് ശ്രി​നീ​വാ​സ​ൻ പ​റ​യും പോ​ലെ ചാ​ണ​കം അ​ത്ര മോ​ശം സാ​ധ​ന​മൊ​ന്നു​മ​ല്ല ദാ​സാ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് തു​ട​ങ്ങാം.പ​റ​യാ​ൻ പോ​കു​ന്ന​ത് ചാ​ണ​ക​ത്തെ​ക്കു​റി​ച്ചാ​ണ്…​മു​ക്കു​പൊ​ത്തി മു​ഖം ചു​ളി​ക്കേ​ണ്ട..​ന​മ്മു​ടെ ക​ന്നു​കാ​ലി​ക​ളു​ടെ അ​സ​ൽ ചാ​ണ​ക​ത്തെ​ക്കു​റി​ച്ചു ത​ന്നെ.


ഇ​പ്പോ​ഴെ​ന്താ ചാ​ണ​ക​ത്തെ​ക്കു​റി​ച്ച് ഇ​ത്ര വാ​തോ​രാ​തെ പ​റ​യാ​നെ​ന്ന് ക​രു​തു​ന്നു​ണ്ടാ​കും. ചാ​ണ​ക​ത്തി​ന് എ​ന്നും എ​പ്പോ​ഴും ഡി​മാ​ന്‍റു​ണ്ടാ​യി​രു​ന്നു. ചാ​ണ​കം ആ​വ​ശ്യ​ത്തി​ന് കി​ട്ടാ​ത്ത സ്ഥി​തി​വ​രെ​യു​ണ്ട് ഈ ​നാ​ട്ടി​ൽ. അ​ങ്ങി​നെ​യി​രി​ക്കെ ഇ​ന്ത്യ​യി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ ചാ​ണ​കം ഇ​റ​ക്കു​മ​തി ന​ട​ത്താ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​യാറാ​കു​ന്ന ട്രെ​ൻഡ് ഇ​ന്ത്യ​യി​ലെ ക​ന്നു​കാ​ലി​ക​ർ​ഷ​ക​രെ സ​ന്തോ​ഷ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

ക​ന്നു​കാ​ലി​ക​ളു​ടെ ചാ​ണ​കം ആ​ർ​ക്കും വേ​ണ്ടാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്പോ​ഴാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് വ​ൻ തോ​തി​ൽ ചാ​ണ​കം ഇ​റ​ക്കു​മ​തി ന​ട​ത്തി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ മ്മ​ടെ പ​ശൂ​ന്‍റെ​യൊ​ക്കെ ചാ​ണ​ക​ത്തി​ന് ഡി​മാ​ന്‍റ് കൂ​ട്ടു​ന്ന​ത്.അ​ടു​ത്തി​ടെ ഇ​ന്ത്യ​യി​ൽ നി​ന്ന് 192 മെ​ട്രി​ക് ട​ണ്‍ ചാ​ണ​ക​മാ​ണ് കു​വൈ​റ്റ് ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന ചാ​ണ​ക​ക്ക​ണ​ക്ക്.

ഇ​ക്ക​ണോ​മി​ക് ടൈം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ചാ​ണ​ക​ത്തി​നു​ള്ള ഈ ​ഡി​മാ​ൻ​ഡ് ഇ​നി​യും കു​ത്ത​നെ കൂ​ടു​മെ​ന്നു ത​ന്നെ​യാ​ണ് ഗ​ൾ​ഫ് റി​പ്പോ​ർ​ട്ടു​ക​ൾ.ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ക്രൂ​ഡ് ഓ​യി​ൽ, ഗ്യാ​സ് ശേ​ഖ​രം കൊ​ണ്ട് സ​ന്പ​ന്ന​മാ​യ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലെ ചാ​ണ​കം വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തെ​ന്ന​തും ഇ​ന്ത്യ​ൻ ചാ​ണ​ക​വി​പ​ണി​ക്ക് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

എ​ന്തി​നാ​ണ് ഗ​ൾ​ഫി​ലേ​ക്ക് ചാ​ണ​കം എ​ന്ന സം​ശ​യ​മാ​ണ് ആ​ദ്യ​മൊ​ക്കെ ഇ​ന്ത്യ​ക്കാ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ഗ​ൾ​ഫു​കാ​ർ ത​ന്നെ ചാ​ണ​ക ഡി​മാ​ൻ​ഡി​ന്‍റെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ ചാ​ണ​ക​ത്തി​ന്‍റെ പ്ര​ത്യേ​ക ഉ​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ർ​ഷി​ക രം​ഗ​ത്ത് പു​തി​യ ക​ണ്ടു പി​ടി​ത്ത​ങ്ങ​ൾ പ​ല​തും വ​ന്നു.

ഈ​ന്ത​പ്പ​ന​ക​ൾ കൊ​ണ്ട് സ​ന്പ​ന്ന​മാ​ണ​ല്ലോ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ. അ​വി​ട​ത്തെ പ്ര​ധാ​ന കാ​ർ​ഷി​കോ​ല്പ​ന്ന​വു​മാ​ണ് ഇ​ത്. അ​ടു​ത്തി​ടെ സൗ​ദി​അ​റേ​ബ്യ ഈ​ന്ത​പ്പ​ഴ​ത്തി​ൽ നി​ന്ന് കോ​ള വ​രെ ഉ​ല്പാ​ദി​പ്പി​ച്ചി​രു​ന്നു. ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ ഈ​ന്ത​പ്പ​ഴ വി​ള​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് ഏ​റ്റ​വു​മ​ധി​കം സ​ഹാ​യ​ക​മാ​കു​ന്ന ഒ​ന്നാ​ണ് ചാ​ണ​ക​മെ​ന്ന് അ​ടു​ത്തി​ടെ ന​ട​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ വെ​ളി​വാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഗ​ൾ​ഫി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​കി​ച്ച് ഈ​ന്ത​പ്പ​ന കൃ​ഷി​യു​ടെ മെ​ച്ച​പ്പെ​ട്ട വി​ള​വി​നും ഉ​ത്പാ​ദ​ന​ത്തി​നു​മാ​യി ഇ​ന്ത്യ​ൻ ചാ​ണ​കം തേ​ടി ഗ​ൾ​ഫി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​ങ്ങ​ളെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്ര​യോ കാ​ല​ങ്ങ​ൾ​ക്കു മു​ന്പേ ത​ന്നെ ചാ​ണ​കം കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു​ള്ള ന​ല്ല വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഗ​ൾ​ഫി​ൽ അ​വ​ർ​ക്ക് ഇ​ന്ത്യ​ൻ ചാ​ണ​ക​ത്തി​ന് ഇ​ങ്ങ​നെ​യൊ​രു ഗു​ണ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് അ​ടു​ത്തി​ടെ​യാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് ഈ​ന്ത​പ്പ​ന​കൃ​ഷി​ക്ക് ചാ​ണ​കം വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ആ​കെ​യു​ള്ള ഉ​ല്പാ​ദ​ന​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​തെ​ന്ന സ്ഥി​രീ​ക​ര​ണം കൂ​ടി വ​ന്ന​തോ​ടെ ചാ​ണ​കം ട​ണ്‍​ക​ണ​ക്കി​ന് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ചാ​ണ​കം വ​ള​മാ​യി ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ വി​ള​ക​ളു​ടെ വ​ലി​പ്പ​ത്തി​ലും വ്യ​ത്യാ​സ​മു​ണ്ടാ​യ​ത്രെ. ഇ​തോ​ടെ കു​വൈ​റ്റ് അ​ട​ക്ക​മു​ള്ള അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ചാ​ണ​ക​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ടാ​യി. ഇ​താ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ചാ​ണ​ക​ക്ക​യ​റ്റു​മ​തി ഇ​ര​ട്ടി​യോ​ളം വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

ഇ​ന്ത്യ​ൻ ചാ​ണ​ക​മേ​ഖ​ല​യു​ടെ ഭാ​വി ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പ്ര​കാ​രം സ​ന്പ​ന്ന​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​പ്പോ​ഴും ഭാ​വി​യി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ന്ത്യ​യി​ലെ ചാ​ണ​ക​ക​യ​റ്റു​മ​തി ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കും വ​ൻ തോ​തി​ലു​ള്ള ക​യ​റ്റു​മ​തി സം​ഭാ​വ​ന ന​ൽ​കും എ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കു​വൈ​റ്റി​ന്‍റെ ചു​വ​ടു പി​ടി​ച്ച് മ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളും ചാ​ണ​ക​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ൽ കാ​ല​ങ്ങ​ൾ​ക്കു മു​ന്പേ ചാ​ണ​കം പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. അ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​മു​ണ്ട്. ഇ​ന്ധ​നം, ബ​യോ​ഗ്യാ​സ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ല്പാ​ദ​നം, പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം, ജൈ​വ​വ​ളം എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം ചാ​ണ​കം ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​യി​ൽ ചാ​ണ​ക​ത്തി​ന് ഇ​പ്പോ​ഴാ​ണ് ശ്ര​ദ്ധ ല​ഭി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ആ​ദ്യ​കാ​ല​ത്ത് വീ​ടു​ക​ളു​ടെ മു​റ്റം ചാ​ണ​കം​മെ​ഴു​കി​യി​ടാ​റു​ണ്ട്. ഭ​സ്മ​മു​ണ്ടാ​ക്കു​ന്ന​തി​നും ചാ​ണ​കം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ചാ​ണ​ക​വ​റ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​റു​മു​ണ്ട്.ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ള​മി​ടു​ക ചാ​ണ​കം മെ​ഴു​കി​യി​ട്ടാ​ണ്. ഫ്ളാ​റ്റു​ക​ളും മ​റ്റും വ​ർ​ധി​ച്ച​തോ​ടെ പ​റ​ന്പു​ക​ൾ പേ​രി​നു​മാ​ത്ര​മാ​യ​തോ​ടെ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​ത്ര​മൊ​തു​ങ്ങി​യ​തോ​ടെ ചാ​ണ​കം കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​യി.

പ​ണ്ടൊ​ക്കെ ക​ന്നു​കാ​ലി​ക​ളെ അ​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പു​ക​ളി​ലേ​ക്ക് മേ​യാ​ൻ വി​ടു​ന്പോ​ൾ അ​വ​യു​ടെ ചാ​ണ​കം വ​ഴി​യ​രി​കി​ൽ ധാ​രാ​ള​മാ​യി കാ​ണാ​മാ​യി​രു​ന്നു. അ​വ ശേ​ഖ​രി​ച്ച് ഉ​ണ​ക്കി വയ്ക്കു​ന്ന​വ​രു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ക​ന്നു​കാ​ലി​ക​ളെ മേ​യാ​ൻ വി​ടാ​ൻ പ​റ​ന്പു​ക​ളി​ല്ലാ​താ​യി. സു​ഭി​ക്ഷ​മാ​യി കി​ട്ടി​യി​രു​ന്ന ചാ​ണ​കം പി​ന്നീ​ട് കി​ട്ടാ​ൻ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ ചെ​ന്ന് ശേ​ഖ​രി​ക്കേ​ണ്ട സ്ഥി​തി​യാ​യി.

ഒ​രു വി​ല​യു​മി​ല്ലാ​തി​രു​ന്ന ചാ​ണ​ക​ത്തി​ന് വി​ല​വ​ന്ന​തും അ​ങ്ങി​നെ​യാ​ണെ​ന്ന് പ​റ​യാം.ഇ​പ്പോ​ൾ ഒ​രു കി​ലോ ചാ​ണ​ക​ത്തി​ന് 30 രൂ​പ മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് വി​ല. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡി​മാ​ൻ​ഡ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്.
ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന വ​സ്തു​ക്ക​ളി​ൽ ഡി​മാ​ൻ​ഡേ​റെ​യു​ള്ള പ്രോ​ഡ​ക്ടു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​പ്പോ​ഴും ചാ​ണ​കം. ചാ​ണ​കം വൈ​ക്കോ​ലു​മാ​യി ചേ​ർ​ത്ത് വെ​യി​ല​ത്ത് ഉ​ണ​ക്കി​വ​ച്ചാ​ണ് ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളി​ൽ വി​ൽ​പ​ന​യ്ക്കു യോ​ഗ്യ​മാ​ക്കു​ന്ന​ത്.

ന​ഗ​ര​വാ​സി​ക​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഏ​റെ​യും. ചാ​ണ​കം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ പ​ല പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചാ​ണ​കം ഓ​ർ​ഡ​ർ ചെ​യ്തു​വ​രു​ത്തു​ന്ന​ത്. പ​ല പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളും കൗ​ഡം​ഗ് കേ​ക്ക് അ​ഥ​വാ ചാ​ണ​കം ത​ങ്ങ​ളു​ടെ പ്രോ​ഡ​ക്ട് മെ​നു​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൗ​ഡം​ഗ് കേ​ക്ക് എ​ന്നാ​ണ് പേ​രെ​ങ്കി​ലും തി​ന്നാ​നു​ള്ള കേ​ക്ക​ല്ലാ​ട്ടോ…

വി​ല​യും അ​ത്യാ​വ​ശ്യ​മു​ണ്ട്. വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ പൂ​ജ​യ്ക്കും മ​റ്റും അ​ഗ്നി​ജ്വ​ലി​പ്പി​ക്കു​ന്ന​തി​നും നി​ലം ചാ​ണ​കം മെ​ഴു​കു​ന്ന​തി​നു​മൊ​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി ന​ഗ​ര​വാ​സി​ക​ൾ ചാ​ണ​കം തേ​ടു​ന്ന​ത്.‌ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 300 ദ​ശ​ല​ക്ഷം പ​ശു​ക്ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​യി​ൽ നി​ന്ന് ഒ​രു ദി​വ​സം ഏ​ക​ദേ​ശം 30 ദ​ശ​ല​ക്ഷം ട​ണ്‍ ചാ​ണ​ക​മാ​ണ് ല​ഭി​ക്കു​ക. എ​ന്നു​വ​ച്ചാ​ൽ ഇ​ന്ത്യ​യി​ൽ ചാ​ണ​ക ഉ​ത്പാ​ദ​നം ഒ​ട്ടും കു​റ​വ​ല്ല.

ഇ​ത് വി​പ​ണി​യി​ലെ​ത്തി​ച്ചാ​ൽ, ഉ​പ​യോ​ഗി​ക്കേ​ണ്ട രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ, ഉ​ത്പ​ന്ന​വൈ​വി​ധ്യ​വ​ത്ക​ര​ണം വ​ഴി കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ചാ​ണ​ക​മു​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യാ​ൽ, ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ൽ അ​ത് ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക മേ​ഖ​ല​യ്ക്ക് വ​ലി​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കു​ക​യെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഇ​പ്പോ​ൾ മ​ന​സി​ലാ​യി​ല്ലേ വി​ജ​യ​ൻ വെ​റു​തെ പ​റ​യു​ന്ന​ത​ല്ലെ​ന്ന്….​ചാ​ണ​കം അ​ത്ര മോ​ശം സാ​ധ​ന​മൊ​ന്നു​മ​ല്ല ദാ​സാ……

  • ഋ​ഷി

Related posts

Leave a Comment