ചവറ സൗത്ത്: പശു റോഡില്‍ ചാണകമിട്ടതിനെ തുടര്‍ന്ന് പശുവിന്റെ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.ചവറ തെക്കുംഭാഗം രമ്യാലയത്തില്‍ രാധാകൃഷണപിളളക്കാണ് (53) വെട്ടേറ്റത്.
പോലീസ് പറയുന്നത്: ദിവസവും രാധാകൃഷ്ണപിളള പശുവിനെ മേപ്പളളിമുക്കിന് സമീപത്തെ കായല്‍ പുറമ്പോക്കില്‍ ആണ് പുല്ല് തിന്നാനായി കെട്ടുന്നത്. മിക്ക ദിവസങ്ങളിലും ഇത് വഴി പോകുന്ന സമയത്ത് സമീപവാസിയായ ഫ്രാന്‍സിസിന്റെ വീടിന് മുന്നിലെ റോഡില്‍ ചാണകമിടും.
വ്യാഴാഴ്ചയും പതിവ് പോലെ പശു ചാണകമിട്ടതിന് ഫ്രാന്‍സിസ് ചോദ്യം ചെയ്തു.തുടര്‍ന്ന് രാധാകൃഷ്ണപിളളയും ഫ്രാന്‍സിസും വാക്കേറ്റം ഉണ്ടാവുകയും വീട്ടിനുളളില്‍ നിന്ന് വെട്ടു കത്തി കൊണ്ട് ഫ്രാന്‍സിസ് രാധാകൃഷ്ണപിളളയെ വെട്ടുകയുമായിരുന്നു.
ഗുരുതരമായ പരിക്കേറ്റ രാധാകഷ്ണപിളളയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു