തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുന്ന ബില്ല് സംബന്ധിച്ച് തന്റെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ബില്ലിന്മേല് തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണറുടെ നിലപാട്.
ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ തന്നെയാണ് ഗവർണറുടെ നീക്കം.ചാന്‍സലര്‍ ബില്ലില്‍ താന്‍ തീരുമാനമെടുക്കില്ലെന്ന്നേരത്തെ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട് ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു.
ഗവർണറുടെ തീരുമാനം നീണ്ടുപോയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.