മാഹി: പുതുച്ചേരി മന്ത്രിസഭയിൽ 26 കാരിയായ വനിതാ മന്ത്രി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 40 വർഷത്തിന് ശേഷമാണ് പുതുച്ചേരി മന്ത്രിസഭയിൽ ഒരു വനിതയ്ക്ക് മന്ത്രി പദം ലഭിക്കുന്നത്.
എൻ.ആർ. കോൺഗ്രസിലെ ചന്ദ്ര പ്രിയങ്കയാണ് ഞായറാഴ്ച അധികാരമേൽക്കുക. കാരയ്ക്കൽ നെടുങ്ങാട് മണ്ഡലത്തിൽ നിന്നാണ് ചന്ദ്ര പ്രിയങ്ക വിജയിച്ചത്.
മുൻ മന്ത്രി ചന്ദ്രഹാസുവിന്റെ മകളാണ്. മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി രംഗസാമി ലഫ്. ഗവർണർ ഡോ. തമിഴ് സൈ സൗന്ദർരാജിന് നൽകി ക്കഴിഞ്ഞു. ബിജെപി- എൻആർ കോൺഗ്രസ് മുന്നണിയാണ് പുതുച്ചേരിയിൽ ഭരണം കൈയാളാൻ പോകുന്നത്.
1980 ലായിരുന്നു പുതുച്ചേരിയിൽ ആദ്യ വനിതാ മന്ത്രി അധികാരത്തിലുണ്ടായിരുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന രേണുകാ അപ്പാദുരൈയായിരുന്നു ആദ്യ വനിതാ മന്ത്രി.