കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനി കെ. മാധവനില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്.
എങ്കിലും മീനാക്ഷിയമ്മ പതിവ് മറന്നില്ല. കെട്ടിവെക്കാൻ ഇത്തവണയും ചന്ദ്രശേഖരന് പണം നൽകിയത് മാധവേട്ടന്റെ ഭാര്യ മീനാക്ഷിയമ്മയാണ്.
ചന്ദ്രശേഖരനോടൊപ്പം പി. അപ്പുക്കുട്ടനും നെല്ലിക്കാട്ടെ വസതിയിലെത്തി. കെ. മാധവന്റെ മകൻ അജയ കുമാർ കോടോത്തും മകൾ ആശലതയും വീട്ടിൽ സ്ഥാഥാനാർഥിയെ സ്വീകരിച്ചു.
കക്ഷി രാഷ്ട്രീയം മറന്ന് സ്ഥാനാർഥികൾ കാഞ്ഞങ്ങാട് മാധവേട്ടന്റെ വസതിയിലെത്തി കണ്ട ശേഷമേ തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താറുണ്ടായിരുന്നുള്ളു.