മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ജയിൽ മോചിതരായി.
വായ്പ തട്ടിപ്പ് കേസിൽ ഇരുവർക്കും ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചിതരായത്.
ചന്ദ കൊച്ചാ മുംബൈയിലെ ബൈക്കുള വനിതാ ജയിലിലായിരുന്നു, ഭർത്താവ് ദീപക് ആർതർ റോഡ് ജയിലിലും.
ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ് കേസിൽ ഡിസംബർ 23നാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. ജനുവരി 15ന് ഇവരുടെ മകന്റെ വിവാഹമാണ്.
അതിനു മുന്നോടിയായാണ് ജാമ്യം ലഭിച്ചത്. നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ അറസ്റ്റ് നടന്നതിന് കാരണം ബോധിപ്പിക്കേണ്ടതുണ്ടെന്നും അത് വ്യക്താക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.