ബംഗളുരു: കാമുകന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്ന് കന്നട നടിയും ടെലിവിഷന്‍ അവതാരികയുമായ ചന്ദന (29) ജീവനൊടുക്കി.
വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയാണ് ചന്ദന ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും അഞ്ച് ലക്ഷത്തോളം രൂപ തന്നിൽ നിന്ന് പലപ്പോഴായി വാങ്ങി ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും ചന്ദന ആരോപിച്ചു.
വിഷം കഴിച്ച ഇവര്‍ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. ചന്ദനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചന്ദനയും ദിനേഷും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.
വിവാഹം ഉറപ്പിക്കുന്നതിനായി ചന്ദയുടെ വീട്ടുകാര്‍ ദിനേശിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ ചന്ദനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും ഇതില്‍ മനംനൊന്താണ് ചന്ദന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
വിഷം കഴിച്ച ചന്ദനയെ ദിനേശ് തന്നെയാണ് ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദനയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് ദിനേഷിനെതിരെ കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.