അഗളി: ഗൂളിക്കടവ് മലവാരത്തിൽനിന്നു ചന്ദനമരം മുറിച്ചു കഷണങ്ങളാക്കുന്നതിനിടെ രണ്ടുപേർ അറസ്റ്റിലായി. അഗളി പല്ലിയറ ലീലാപുരം വീട്ടിൽ ഭാഗ്യരാജ് (35), അഗളി കതിരംപതിഅരിയാനിക്കൽ വീട്ടിൽ ശ്രീകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. ചന്ദനം മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും ചന്ദനക്കഷണങ്ങളും പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ചെ പിടിയിലായ പ്രതികളെ കോടതി റിമാൻഡു ചെയ്തു.
അഗളി ആർഎഫ്ഒ സി. ഷറീഫിനു ലഭിച്ച രഹസ്യവിവരത്തെതുടർന്നായിരുന്നു റെയ്ഡ്. ഒമ്മല ഡപ്യൂട്ടി റേഞ്ചർ ഹരികുമാർ, സിഎഫ്ഒമാരായ വി. മുരളീധരൻ, ബി. ബിനു, സ്റ്റേഷൻ സ്റ്റാഫുകളായ ബി.ആർ.രഞ്ജിത്, കെ.രാമൻ, രങ്കസ്വാമി, സിന്ധു, എം. കുമാരൻ, വാച്ചർമാരായ സണ്ണി, മോഹനൻ, സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.