കൊച്ചി: പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍നിന്നു 93കിലോ ചന്ദനം പിടികൂടിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി വനംവകുപ്പ് ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വാഴക്കുളം സ്വദേശ സാജു സെബാസ്റ്റ്യന്‍ (53), വയനാട് താമരശേരി സ്വദേശി സിനു തോമസ് (41), ഇടുക്കി അടിമാലി സ്വദേശി നിഷാദ് ശ്രീധരന് (48), ഇടുക്കി ആനവിരട്ടി സ്വദേശി റോയ് ചാക്കോ (55), അടിമാലി സ്വദേശി സാജന് ഗോപി (46) എന്നിവരാണ് പിടിയിലായത്.
പത്ത് ലക്ഷം രൂപക്ക് മുകളില്‍ മതിപ്പുവില കണക്കാക്കുന്ന ചന്ദനം എറണാകുളം പനമ്പള്ളിനഗര്‍ സബ്സ്റ്റേഷന് റോഡിലെ വാടകയ്ക്കെടുത്തിരുന്ന വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇടപാട് നടക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ പെരുമ്പാവൂര്‍ ഫ്ൈളയിംഗ് സ്ക്വാഡ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്.
ഇടുക്കിയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്നു ചന്ദനം വെട്ടിയെടുത്തെന്നാണ് അറസ്റ്റിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി.
ഇത് സ്ഥിരീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യേണ്ടതുണ്ട്. ചന്ദനം മോഷണം പോയതു സംബന്ധിച്ച് പരാതി നല്കിയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജിയോ പോള്‍ പറഞ്ഞു.