മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച സീരിയലുകളിലൊന്നാണ് ചന്ദനമഴ. ഏറെനാളായി ബാര്‍ക്ക് റേറ്റിംഗില്‍ മുന്‍നിരയില്‍ തുടരുന്ന ചന്ദനമഴയില്‍ നിന്ന് പക്ഷേ ഇപ്പോള്‍ നല്ല വാര്‍ത്തകളല്ല കേള്‍ക്കുന്നത്. സീരിയയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഘ്ന വിന്‍സെന്റിനെ അണിയറക്കാര്‍ ഒഴിവാക്കിയെന്ന് ചില സിനിമ ഓണ്‍ലൈന്‍ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹതാരങ്ങളോട് മേഘ്നയുടെ പെരുമാറ്റമാണത്രേ ഇത്തരത്തില്‍ നായികയെ മാറ്റാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.
സെറ്റില്‍ വളരെ അഹങ്കാരത്തോടെയും തലക്കനത്തോടെയുമാണ് മേഘ്ന പെരുമാറുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന താരങ്ങളോട് പോലും മര്യാദയോടെ പെരുമാറാറില്ലത്രെ. ചന്ദനമഴയുടെ തമിഴ് സീരിയലിലും മേഘ്ന തന്നെയാണ് നായിക. ഇതേ പെരുമാറ്റ രീതിയെ തുടര്‍ന്ന് തമിഴ് ചന്ദനമഴയില്‍ നിന്നാണ് ആദ്യം ഒഴിവാക്കിയത്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും പുറത്താക്കിയത്രെ. നായികയാണ് എന്ന അഹങ്കാരത്തോടെയാണ് സെറ്റില്‍ എല്ലാവരോടും പെരുമാറുന്നത്. ഇപ്പോള്‍ വിവാഹം ഉറപ്പിയ്ക്കുക കൂടെ ചെയ്തപ്പോള്‍ തലക്കനം കൂടി എന്നാണ് കേട്ടത്. എന്നാല്‍ അഹങ്കാരവും തലക്കനവുമൊന്നുമല്ല, വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് മേഘ്നയെ സീരിയലില്‍ നിന്ന് ഒഴിവാക്കുന്നത് എന്നും കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഈ മാസം 30നാണ് മേഘ്നയുടെ വിവാഹം. വിവാഹ ശേഷം അഭിനയ നിര്‍ത്തുക എന്നത് മേഘ്നയുടെ തന്നെ തീരുമാനമാണത്രെ. സിനിമ സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്. വിവാഹനിശ്ചയചടങ്ങുകള്‍ നടന്ന വിവരം മേഘ്ന തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇടക്കൊച്ചി സ്വദേശിയാണ് മേഘ്ന. പിതാവ് വിന്‍സെന്റ് ഗള്‍ഫിലാണ്. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രചാരണത്തിന് മേഘ്ന എത്തിയതു വലിയ വാര്‍ത്തയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനു വേണ്ടിയായിരുന്നു പ്രചാരണം.