വി​ൻ​ഡീ​സ് കു​ട്ടി​ക​ളെ ബാ​റ്റിം​ഗ് പ​ഠി​പ്പി​ക്കാ​ൻ ച​ന്ദ​ർ​പോ​ൾ

 

ആ​ന്‍റി​ഗ്വ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് യു​വ​നി​ര​യെ ഇ​നി ശി​വ​ന​രെ​യ്ൻ ച​ന്ദ​ർ​പോ​ൾ ബാ​റ്റിം​ഗ് പ​ഠി​പ്പി​ക്കും. വെ​സ്റ്റ് ഇ​ൻ​ഡീ​സ് അ​ണ്ട​ർ 19 ടീ​മി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി മു​ൻ താ​ര​ത്തെ നി​യ​മി​ച്ചു. 2022 ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് നി​യ​മ​നം.

ലോ​ക​ക​പ്പ് ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്‍റി​ഗ്വ​യി​ൽ യു​വ​നി​ര​യു​ടെ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് ക്യാ​മ്പ് ന​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ​യാ​ണ് യു​വ​നി​ര​യ്ക്ക് ച​ന്ദ​ർ​പോ​ൾ ബാ​റ്റിം​ഗ് പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

മി​ക​ച്ച ക്രി​ക്ക​റ്റ് പ​രി​ജ്ഞാ​ന​മു​ള്ള ആ​ളാ​ണ് ച​ന്ദ​ർ​പോ​ളെ​ന്നും അ​ദ്ദേ​ഹ​ത്തെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി ല​ഭി​ച്ച​ത് യു​വ​നി​ര​യ്ക്ക് മു​ത​ൽ കൂ​ട്ടാ​ണെ​ന്നും വി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ജി​മ്മി ആ​ഡം​സ് പ​റ​ഞ്ഞു.

വി​ൻ​ഡീ​സി​നാ​യി ഏ​റ്റ​വും അ​ധി​കം ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ (164) ക​ളി​ച്ച താ​ര​മാ​ണ് ച​ന്ദ​ർ​പോ​ൾ. 11,867 റ​ണ്‍​സാ​ണ് സ​മ്പാ​ദ്യം. 268 ഏ​ക​ദി​ന​ങ്ങ​ളി​ലും 22 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും താ​രം പാ​ഡ​ണി​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment