‘അ​പ്പ​യോ​ടു​ള്ള സ്‌​നേ​ഹ​വും ആ​ദ​ര​വും മ​രി​ക്കു​ന്നി​ല്ല’;​പു​തു​പ്പ​ള്ളി വീ​ട്ടി​ലും ക​ബ​റി​ട​ത്തി​ങ്ക​ലെ​ത്തു​ന്ന ആ​ള്‍​ക്കൂ​ട്ട​മാ​ണ് ത​ന്‍റെ ശ​ക്തി​യെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

കോ​​ട്ട​​യം: അ​​പ്പ​​യോ​​ടു​​ള്ള സ്‌​​നേ​​ഹ​​വും ആ​​ദ​​ര​​വും മ​​രി​​ക്കു​​ന്നി​​ല്ലെ​​ന്നു​​ള്ള​​തി​ന്‍റെ സൂ​​ച​​ന​​യാ​​ണു ക​​ബ​​റി​​ങ്ക​​ലെ​​ത്തു​​ന്ന ആ​​ള്‍​ക്കൂ​​ട്ടം. അ​​പ്പ​​യു​​ടെ അ​​ഭാ​​വം വ​​ലി​​യ ശൂ​​ന്യ​​ത​​യു​​ണ്ടാ​​ക്കി​​യെ​​ങ്കി​​ലും ഈ ​​ആ​​ള്‍​ക്കൂ​​ട്ടം കാ​​ണു​​മ്പോ​​ള്‍ അ​​പ്പ​​യു​​ടെ അ​​ഭാ​​വം മ​​റ​​ക്കു​​ക​​യാ​​ണ്. ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലെ പു​​തു​​പ്പ​​ള്ളി വീ​​ട്ടി​​ലെ ആ​​ള്‍​ക്കൂ​​ട്ടം പോ​​ലെ ത​​ന്നെ​​യാ​​ണു ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തു​​ന്ന ആ​​ള്‍​ക്കൂ​​ട്ടം. ഇ​​താ​​ണെ​​ന്‍റെ ശ​​ക്തി​​യും.

മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി അ​​ന്ത​​രി​​ച്ചി​​ട്ട് നാ​​ളെ ഒ​​രു വ​​ര്‍​ഷം തി​​ക​​യു​​മ്പോ​​ള്‍ മ​​ക​​നും എം​​എ​​ല്‍​എ​​യു​​മാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍ അ​​പ്പ​​യെ അ​​നു​​സ്മ​​രി​​ക്കു​​ന്നു.ഒ​​രു വ​​ര്‍​ഷം പെ​​ട്ടെന്ന് ക​​ട​​ന്നു​​പോ​​യി. അ​​പ്പ ഇ​​ല്ലാ​​ത്ത ഒ​​രു വ​​ര്‍​ഷം വ​​ലി​​യ ശൂ​​ന്യ​​ത​​യാ​​ണ് സ​​മ്മാ​​നി​​ച്ച​​ത്. എ​​ങ്കി​​ലും ഓ​​രോ മി​​നി​​റ്റി​​ലും ഓ​​രോ ശ്വാ​​സ​​ത്തി​​ലും അ​​പ്പ​​യും അ​​പ്പ​​യു​​ടെ ഓ​​ര്‍​മ​​ക​​ളു​​മാ​​യി​​രു​​ന്നു എ​​ന്‍റെ​​യു​​ള്ളി​​ല്‍.

വി​​ലാ​​പ​​യാ​​ത്ര​​യാ​​യി​​രു​​ന്നു അ​​പ്പയ്ക്ക് കേ​​ര​​ള​​വും മ​​ല​​യാ​​ളി​​യും ത​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ആ​​ദ​​ര​​വ്. അ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യെ​​ന്ന​​വ​​ണ്ണം ഇ​​ന്നും പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ലെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്ക് ജ​​ന​​പ്ര​​വാ​​ഹ​​മാ​​ണ്. ഇ​​ന്ന​​ലെ ഞാ​​ന്‍ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍ ചെ​​ല്ലു​​മ്പോ​​ഴും അ​​വി​​ടെ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മ​​ട​​ക്കം നി​​ര​​വ​​ധി​​യാ​​ളു​​ക​​ളാ​​ണ് എ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. കാ​​സ​​ര്‍​കോ​​ഡ് മു​​ത​​ല്‍ പാ​​റ​​ശാ​​ല വ​​രെ​​യു​​ള്ള ആ​​ളു​​ക​​ളു​​ണ്ട്. അ​​വ​​ര്‍ ക​​ല്ല​​റ​​യി​​ലെ​​ത്തി പു​​ഷ്പ​​ച​​ക്രം അ​​ര്‍​പ്പി​​ക്കു​​ക​​യും മെ​​ഴു​​കു​​തി​​രി​​ക​​ള്‍ ക​​ത്തി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

അ​​പ്പ​​യെ കാ​​ണാ​​ന്‍ വീ​​ട്ടി​​ലെ​​ത്തു​​ന്ന​​വ​​ര്‍ ഇ​​പ്പോ​​ള്‍ ക​​ബ​​റി​​ങ്ക​​ലെ​​ത്തു​​ക​​യാ​​ണ്. എ​​ത്ര​​യാ​​ള്‍ വീ​​ട്ടി​​ല്‍ കാ​​ണാ​​ന്‍ വ​​രു​​ന്നു​​വോ അ​​ത്ര​​യും പേ​​ര്‍ ക​​ബ​​റി​​ങ്ക​​ലെ​​ത്തു​​ന്നു​​ണ്ട്. ഇ​​തു കാ​​ണു​​മ്പോ​​ള്‍ അ​​പ്പ ഇ​​വി​​ടെ​​ത്ത​​ന്നെ​​യു​​ണ്ടെ​​ന്നും മ​​രി​​ച്ചി​​ല്ലെ​​ന്നുമുള്ള തോ​​ന്ന​​ലാ​​ണു​​ള്ള​​ത്. ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള അ​​പ്പ​​യു​​ടെ പ്ര​​തി​​ബ​​ദ്ധ​​ത ഞാ​​നും കു​​ടു​​ബ​​വും ഇ​​പ്പോ​​ഴും പു​​ല​​ര്‍​ത്തു​​ന്നു​​ണ്ട്. സാ​​ധാ​​ര​​ണ​​ക്കാ​​രെ​​യും പാ​​വ​​പ്പെ​​ട്ട​​വ​​രെ​​യും സ​​ഹാ​യി​​ക്കു​​ക എ​​ന്ന വ​​ലി​​യ ദൗ​​ത്യം ഞ​​ങ്ങ​​ള്‍ പി​​ന്തു​​ട​​രു​​ന്നു. മൂ​​വാ​​യി​​രും കു​​ട്ടി​​ക​​ള്‍​ക്കാ​​ണ് 30 ല​​ക്ഷം രൂ​​പ​​യു​​ടെ സ്‌​​കോ​​ള​​ര്‍​ഷി​​പ്പ് ന​​ല്‍​കു​​ന്ന​​ത്.

ചി​​കി​​ത്സാ സ​​ഹാ​​യ​​ത്തി​​നാ​​യി​​ട്ടാ​​ണ് ഒ​​ത്തി​​രി​​പ്പേ​​ര്‍ അ​​പ്പ​​യെ കാ​​ണാ​​ന്‍ എ​​ത്തി​​യി​​രു​​ന്ന​​ത്. ഒ​​രു​​ല​​ക്ഷം രൂ​​പ​​യു​​ടെ മ​​രു​​ന്നു​​ക​​ള്‍ ന​​ല്‍​കു​​ന്ന ബൃ​​ഹ​​ത് ചി​​കി​​ത്സാ പ​​ദ്ധ​​തി​​ക്കാ​​ണു തു​​ട​​ക്കം കു​​റി​​ക്കാ​​ന്‍ പോ​​കു​​ന്ന​​ത്. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ഓ​​ര്‍​മ​​യ്ക്കാ​​യി മാ​​ളി​​യേ​​ക്ക​​ല്‍ ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റ് സം​​ഭാ​​വ​​ന​​യാ​​യി ന​​ല്‍​കി​​യ ഒ​​രേ​​ക്ക​​ര്‍ സ്ഥ​​ല​​ത്ത് 50 വീ​​ടു​​ക​​ള്‍ പ​​ണി​​യാ​​നാ​​ണു തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്

. ക്രി​​ക്ക​​റ്റ് പി​ച്ചും ​ഫു​​ട്‌​​ബോ​​ള്‍ കോ​​ര്‍​ട്ടും വോ​​ളി​​ബോ​​ള്‍ കോ​​ര്‍​ട്ടും പ​​ല​​യി​​ട​​ത്തും തു​​ട​​ങ്ങി. ഉ​​മ്മ​​ന്‍ ചാ​​ണ്ടി അ​​നു​​സ്മ​​ര​​ണ ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. പു​​തു​​പ്പ​​ള്ളി​​യെ​​യും പു​​തു​​പ്പ​​ള്ളി​​ക്കാ​​രെ​​യും കേ​​ര​​ള​​ത്തെ​​യും കേ​​ര​​ള ജ​​ന​​ത​​യെ​യു​​മാ​​ണ് ഉ​മ്മ​ൻ ചാ​ണ്ടി സ്‌​​നേ​​ഹി​​ച്ച​​ത്. അ​​വ​​ര്‍​ക്കു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു അ​​പ്പ​​യു​​ടെ പൊ​​തു​​ജീ​​വി​​തം മു​​ഴു​​വ​​നും. മ​​രി​​ക്കാ​​ത്ത ഓ​​ര്‍​മ​​ക​​ളു​​മാ​​യി​​ട്ടാ​​ണ് അ​​പ്പ​​യെ കേ​​ര​​ള​​ജ​​ന​​ത ഇ​​പ്പോ​​ഴും കാ​​ണു​​ന്ന​​ത്.

ജി​​ബി​​ന്‍ കു​​ര്യ​​ന്‍

Related posts

Leave a Comment