പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍

കോ​ട്ട​യം: പ​രാ​തി​ക​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണു പ​ങ്കെ​ടു​ത്ത​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ദ്ഘാ​ട​ക​നാ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ പ​ങ്കെ​ടു​ത്ത​ത്. പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നു സ്ഥ​ലം എം​എ​ല്‍​എ​യാ​യ ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​താ​യി ചൂ​ണ്ടി​കാ​ട്ടി ചാ​ണ്ടി ഉ​മ്മ​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍.

ഷം​സീ​റി​ന് അ​വ​കാ​ശ ലം​ഘ​ന പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കി​ട​യി​ല്‍ ര​ണ്ടാ​മ​ത്തെ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യാ​ണ് ന​ല്‍​കി​യ​ത്. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നാ​ണ് ആ​ദ്യ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി ന​ല്‍​കി​യ​ത്.

വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​താ​യും പ​ല​സ്ഥാ​പ​ന​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മാ​റ്റി മ​റ്റു​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യും ചാ​ണ്ടി ഉ​മ്മ​ന്‍ പ​രാ​തി​പ്പെ​ട്ടു.

സ​ര്‍​ക്ക​ര്‍ പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നു ബോ​ധ​പൂ​ര്‍​വം ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം പാ​മ്പാ​ടി ആ​ര്‍​ഐ​ടി​യി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​ന്ത്രി എ​ത്തി​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ടും ചാ​ണ്ടി ഉ​മ്മ​ന്‍ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മ​ണ​ര്‍​കാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​ത് നി​യ​മ​സ​ഭാം​ഗ​മെ​ന്ന പ​ദ​വി​യോ​ടു കാ​ണി​ച്ച അ​വ​ഹേ​ള​ന​മാ​ണെ​ന്നും സ്പീ​ക്ക​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യം പ​രി​ഗ​ണി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​നം, ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം സ​മാ​പ​നം എ​ന്നീ യോ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സ്ഥ​ലം എം​എ​ല്‍​എ​യും സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ചാ​ണ്ടി ഉ​മ്മ​നെ ഒ​ഴി​വാ​ക്കി​യ​ത്. ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന വേ​ദി​യി​ലെ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി സ​ദ​സി​ല്‍ ഇ​രു​ന്നു. സം​ഘാ​ട​ക​ര്‍ സ്റ്റേ​ജി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ങ്കി​ലും നി​ര​സി​ച്ചു.

അ​തേ​സ​മ​യം, ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​ക​നാ​യി പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ഒ​ന്നു കൂ​ടി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ഉ​ന്ന​യി​ക്കും. തു​ട​ര്‍​ന്നും അ​വ​ഗ​ണ​ന​യും ഒ​ഴി​വാ​ക്ക​ലു​മാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആം​ഭി​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും താ​ൻ പു​റ​ത്താ​ണ്. എ​പ്പോ​ഴും ര​ണ്ടു മ​ന്ത്രി​മാ​രാ​ണു ച​ട​ങ്ങി​നു​ള്ള​ത് ഏ​തു പ​രി​പാ​ടി​യാ​ണോ ആ ​വ​ക​പ്പു​മ​ന്ത്രി​യും ഏ​റ്റു​മാ​നൂ​രി​ലെ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി​യും. അ​ടു​ത്ത നാ​ളി​ല്‍ പ​രി​പാ​ടി​ക​ള്‍ പോ​ലും അ​റി​യി​ക്കാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി. സ്ഥ​ല​ത്തി​ല്ലെ​ന്ന് സം​ഘാ​ട​ക​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​ണ്.

പ​രി​പാ​ടി​ക​ളി​ല്‍ ര​ക്ഷാ​ധി​കാ​രി​യാ​ണെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന ന്യാ​യം. ഔ​ദ്യോ​ഗി​ക​മാ​യി ക​ത്തു പോ​ലും ത​രാ​റി​ല്ലെ​ന്നും ത​ന്നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​യി ര​ണ്ടോ, മൂ​ന്നോ മ​ന്ത്രി​മാ​രെ ച​ട​ങ്ങി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

കൂ​രോ​പ്പ​ട സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന വേ​ള​യി​ലും റ​വ​ന്യു മ​ന്ത്രി​യോ​ടു പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. പ​ല ച​ട​ങ്ങു​ക​ളി​ലും ഇ​തി​ന്‍റെ പേ​രി​ല്‍ പ്ര​തി​ക​രി​ക്കേ​ണ്ടി​വ​രി​ക​യും സ​മ​രം ചെ​യ്യേ​ണ്ടി​വ​രി​ക​യു​മാ​ണ്. ന​വ​കേ​ര​ള സ​ദ​സ് എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും എ​ത്തി​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യും 20 മ​ന്ത്രി​മാ​രും ഉ​ണ്ടാ​യി​രു​ന്നി​ട്ടും എം​എ​ല്‍​എ​മാ​രാ​യി​രു​ന്നു അ​ധ്യ​ക്ഷ​ന്‍.

എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും എം​എ​ല്‍​എ​യ്ക്ക് പ്രാ​തി​നി​ധ്യം കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യോ​ടു പാ​മ്പാ​ടി​യി​ല്‍ ച​ട​ങ്ങി​നി​ട​യി​ല്‍ സൂ​ചി​പ്പി​ച്ച​പ്പോ​ള്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​ണ്ട​ല്ലൊ​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

മ​ണ്ഡ​ലം പി​ടി​ക്കു​ന്ന​തി​നു​ള്ള എ​ല്‍​ഡി​എ​ഫി​ന്‍റെ ശ്ര​മ​ങ്ങ​ളാ​ണോ ഒ​ഴി​വാ​ക്ക​ലി​നു പി​ന്നി​ലെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. എം​എ​ല്‍​എ ഇ​ല്ല, പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല, എ​ന്ന് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​രു​ത്താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ കു​റ്റ​പ്പെ​ ടു​ത്തി.

Related posts

Leave a Comment