ചന്ദ്രയ്ക്ക് ഓടാതിരിക്കാനാവില്ല..! തൊ​ടു​പു​ഴ- അ​ടി​മാ​ലി -രാ​ജ​ക്കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ചന്ദ്രബസ് സർവീസ് നടത്തി; ഒറ്റബസ് മുതലാളിമാർക്ക് നാളുകൾ  സമരം തുടരാൻ സാധിക്കില്ലെന്ന്  തുറന്ന് പറഞ്ഞ് ച​ന്ദ്രാ ബ​സ് ​വ​ന​ക്കാ​ർ   

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ന​ട​ത്തി​വ​രു​ന്ന പ​ണി​മു​ട​ക്കി​നെ​തി​രേ ഏ​താ​നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ത​ന്നെ രം​ഗ​ത്തേ​ക്ക്. ഇ​ന്നു രാ​വി​ലെ ഒ​റ്റ വ​ണ്ടി​ക്കാ​ർ ഓ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി രം​ഗ​ത്ത് വ​ന്നു. ഇതിനെത്തുടർന്ന് തൊ​ടു​പു​ഴ- അ​ടി​മാ​ലി -രാ​ജ​ക്കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ന്ദ്ര ബ​സ് തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി. എ​ന്നാ​ൽ ബ​സു​ട​മ​ക​ൾ ത​ട​യാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു.

പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ സ​ർ​വീ​സ് തുടർന്നു. ബ​സു​ട​മ​ക​ളു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞ ബ​സു​ട​മ​യ്ക്ക് അ​നു​കൂ​ല​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ഒ​റ്റ വ​ണ്ടി മാ​ത്ര​മു​ള്ള​വ​ർ​ക്ക് നാ​ളു​ക​ൾ സ​മ​ര​ത്തി​ൽ തു​ട​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ച​ന്ദ്ര ബ​സി​ന്‍റെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

Related posts