വൈക്കം: ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നും സൈക്കിളിൽ എത്തിയ ഭക്തൻ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി.
95 ദിവസം മുന്പ് കാശി ക്ഷേത്രത്തിൽനിന്നും പുറപ്പെട്ട 45 കാരനായ ചന്ദ്രബലി മൗര്യയാണ് വൈക്കം മഹാദേവേ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഭാരതത്തിലെ പുരാതനമായ 30 ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് ഇദ്ദേഹം വൈക്കം ക്ഷേത്രത്തിലെത്തിയത്.
കേരളം, ഒറീസ, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്ര, ഗോവ, കർണാടക, ഗുജറാത്ത്, കാശമീർ, മധ്യപ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട പുരാതന ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്ന ആഗ്രഹമാണ് കർഷകനായ ചന്ദ്രബലിയെ സൈക്കിളിൽ ചുറ്റാൻ പ്രേരിപ്പിച്ചത്.
5880 കിലോമീറ്റർ യാത്ര ചെയ്ത ചന്ദ്രബലി ഇരുമുടി കെട്ടു മുറുക്കി ശബരിമല ദർശനവും നടത്തി.അരുണാചൽ പ്രദേശിൽ സമാപിക്കത്തക്ക രീതിയിലാണ് യാത്ര തുടങ്ങിയത്.
യാത്ര പൂർത്തീകരിക്കാൻ ചുരുങ്ങിയത് ആറു മാസം എടുക്കും. സംഗീതയാണ് ചന്ദ്രബലിയുടെ ഭാര്യ. ആകാശ്, അശ്വഘോഷ് എന്നിവർ മക്കളാണ്.