തൃശൂര്‍: നിസാമിനു ജയിലില്‍ ഫോണ്‍ വിളിക്കുന്നതുള്‍പ്പെടെ സൗകര്യങ്ങള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപ്പെട്ടു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇന്നു മുഖ്യമന്ത്രിക്കു പരാതി നല്‍കും. പരോളിനും ജാമ്യത്തിനുമായി നിസാം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ, വിചാരണ ക്കോടതിയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സി.പി. ഉദയഭാനുവിനെ തന്നെ ഹൈക്കോടതിയിലും കേസിനായി നിയോഗിക്കണമെന്നും ജമന്തി മുഖ്യമന്ത്രിക്കു നല്കുന്ന പരാതിക്കൊപ്പമുള്ള നിവേദനത്തില്‍ ആവശ്യപ്പെടും.
നിസാമിനു ജയിലില്‍ സുഖസൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു നാളുകള്‍ക്കുമുമ്പു ജമന്തി തൃശൂര്‍ റൂറല്‍ എസ്പി ആര്. നിശാന്തിനിയെ ഫോണില്‍ പരാതി അറിയിച്ചിരുന്നു. രേഖാമൂലം പരാതി നല്‍കാനിരിക്കെയാണു ഫോണിലൂടെ വധഭീഷണി നടത്തിയെന്നാരോപിച്ചു സഹോദരങ്ങള്‍തന്നെ നിസാമിനെതിരേ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണു സംഭവത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു ജമന്തി മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നത്.പറഞ്ഞു.