പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം ചന്ദ്ര ലക്ഷ്മൺ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. ദി ഗോസ്റ്റ് റൈറ്റർ’ എന്ന പുതിയ സിനിമയിലൂടെയാണ് ചന്ദ്ര വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.
എം.ആർ. അജയൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ദി ഗോസ്റ്റ് റൈറ്റർ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചിരിക്കുകയാണ്. ചിത്രീകരണ വിശേഷങ്ങള്‍ ചന്ദ്ര ലക്ഷ്മൺ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്.
2010ൽ റിലീസ് ചെയ്ത തില്ലാലങ്കടി എന്ന തമിഴ് ചിത്രമാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ. അതേസമയം മലയാളത്തിലും തമിഴിലുമായി ഇരുപത്തഞ്ചിലേറെ സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് ചന്ദ്ര സജീവമായിരുന്നു.