തിരുവനന്തപുരം: പന്തളത്ത് ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസിന്റെ വാദം തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
റിപ്പോർട്ട് എഴുതിയ പോലീസുകാരൻ തലതിരിഞ്ഞവനാണെന്നും കോടിയേരി ആരോപിച്ചു.
കണ്ണൂരിൽ ആർഎസ്എസ് നടത്തുന്ന അക്രമങ്ങൾ ആസൂത്രിതമാണ്. സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീണ് പോകരുതെന്നും അക്രമങ്ങളിൽ നിന്നും പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പോലീസ് ആർഎസ്എസിന്റെ പ്രവർത്തന രീതി മനസ്സിലാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.