തൊടുപുഴ: ഉപജീവനത്തിനായി ചെരുപ്പുകുത്തിയുടെ ജോലി ചെയ്യുന്ന ആളിന് ലഭിച്ചത് എപിഎൽ കാർഡ്.
കാർഡ് ബിപിഎൽ ആക്കണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുന്പ് സപ്ലൈഓഫീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ല.
കുമാരമംഗലം പാറ സ്വദേശി ചന്ദ്രശേഖരൻ താഴപ്പള്ളിലിനാണ് ഈ ദുരവസ്ഥ.
ഭാര്യ ഗിരിജയുടെ കുടുംബവീടിന്റെ പേരിലുണ്ടായിരുന്ന അന്ത്യോദയ റേഷൻ കാർഡ് സ്വന്തം പേരിൽ മാറ്റിയെടുക്കാൻ നൽകിയ അപേക്ഷയാണ് ഇദ്ദേഹത്തിനു വിനയായത്.
തൊടുപുഴ സിവിൽസ്റ്റേഷനു മുന്നിലുള്ള റോഡരികിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ശാരീരിക ന്യൂനതയുള്ള ആളാണ്.
സ്വന്തമായി ഇവർക്ക് വീടില്ല. വാടകവീട്ടിലാണ് 18 വർഷമായി താമസം. കഴിഞ്ഞ 17 വർഷമായി ചെരുപ്പ് കുത്തിയാണ് കുടുംബം പോറ്റുന്നത്.
കാർഡ് മാറ്റിക്കിട്ടുന്നതിനായി ഓഫീസിർ കയറിയിറങ്ങി മടുത്തതായും ഇദ്ദേഹം പറഞ്ഞു.