അ​ക​ത്തേ​ത്ത​റ- ന​ട​ക്കാ​വ് മേ​ൽ​പ്പാ​ലം സ്ഥ​ല​മെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി

പാലക്കാട്: മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​ലെ അ​ക​ത്തേ​ത്ത​റ​ന​ട​ക്കാ​വ് മേ​ൽ​പ്പാ​ലം നി​ർ​മ്മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം.​എ​ൽ.​എ​യു​മാ​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ്രാ​ഥ​മി​ക ഗ​സ​റ്റ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​നര​ധി​വാ​സ, പു​ന​സ്ഥാ​പ​ന​ത്തി​നു​ള്ള പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​ന​കം പ​ത്ത് ഭൂ ​ഉ​ട​മ​ക​ളി​ൽ നി​ന്ന് 2.58 ആ​ർ ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്തു കൈ​മാ​റി. വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച കൈ​വ​ശ​ക്കാ​രു​ടെ ഭൂ​മി പു​ന:​ര​ധി​വാ​സ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 2017 മെ​യി​ൽ 35 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​കൊ​ണ്ട് പ​ദ്ധ​തി​ക്ക് കി​ഫ്ബി അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണ്.

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ലെ റോ​ഡ്സ് ബ്രി​ഡ്ജ്സ് കോ​ർ​പ്പ​റേ​ഷ​നെ നി​ർ​മ്മാ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. സ്ഥ​ലം വി​ട്ടു​ത​രേ​ണ്ട 35 ഭൂ ​ഉ​ട​മ​ക​ളി​ൽ 32 പേ​രും ത​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ സ​മ്മ​ത​പ​ത്രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് 2017 ൽ ​ന​ൽ​കി​യ​തു​മാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

Related posts