തിരുവനന്തപുരം: ചന്ദ്രയാൻ-മൂന്ന് വിക്ഷേപണം 2020 നവംബറിൽ നടത്താൽ പദ്ധതിയിട്ട് ഐഎസ്ആർഒ. ഇതിനായി കൂടുതൽ പണം ഐഎസ്ആർഒ കേന്ദ്രസർക്കാരനോട് ആവശ്യപ്പെട്ടു. 75 കോടി രൂപയാണ് ചന്ദ്രദൗത്യത്തിനായി ഐഎസ്ആർഒ അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആർഒ തേടിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനും അവിടെ പരീക്ഷണങ്ങൾ നടത്താനുമായിരുന്നു നേരത്തെ ഐഎസ്ആർഒ ലക്ഷ്യമിട്ടിരുന്നത്.
ഗഗൻയാനിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനാലാണ് മൂന്നാം ചന്ദ്രയാൻ വിക്ഷേപണം അടുത്ത നവംബർ വരെ നീളുന്നത്.