ബംഗളൂരു: ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 ദൗത്യം. പ്രഗ്യാൻ റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്(എൽഐബിഎസ്) പേലോഡ് ആണ് ഈ കണ്ടെത്തൽ നടത്തിയത്.
അലുമിനിയം, കാല്‍ഷ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും എൽഐബിഎസ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
ചന്ദ്രനിൽ ഹൈഡ്രജന്‍ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന നടന്നുവരികയാണെന്നും ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.