ബംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിനു മുൻപു റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങും.
ചന്ദ്രയാൻ ജൂലൈ 14നും ലൂണ ഓഗസ്റ്റ് 10നുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ ഒന്നോ രണ്ടോ ദിവസം മുന്‍പ് ചന്ദ്രന്റെ ഉപരിതലത്തിൽ ലൂണ ഇറങ്ങുമെന്നാണ് സൂചന.
ചന്ദ്രയാന്റെ റോക്കറ്റിനേക്കാൾ കൂടുതൽ ശക്തമായ സോയൂസ് റോക്കറ്റിന്റെ സഹായത്തോടെയാണു ലൂണയുടെ സഞ്ചാരം.
അതേസമയം, പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെടുത്തിയതോടെ ചന്ദ്രയാൻ 3 മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു.
മൊഡ്യൂൾ ഇപ്പോൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുക്കുന്ന ഒരു ഭ്രമണപഥത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് 23നാണ് തീരുമാനിച്ചിരിക്കുന്നത്