ബംഗളൂരു: ഇസ്രോയുടെ ഇസ്ട്രാക്കിൽ രാജ്യത്തെ അഭിസംബോധന ചെയ്തു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ വികാരാധീനനായി ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ.പ്രധാനമന്ത്രിയെ യാത്ര അയക്കുമ്പോൾ ദുഖം താങ്ങാനാവാതെ ഐഎസ്ആർഒ ചെയർമാന്റെ കണ്ണുകൾ തുളുമ്പി. ച ന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടത് എത്ര അധികം വേദനിപ്പിക്കുന്നതാണെന്ന് തെളിയിക്കുന്നതായി ഐഎസ്ആർഒ മേധാവിയുടെ വൈകാരിക പ്രകടനം.
ഇസ്ട്രാക്കിൽനിന്നും പ്രധാനമന്ത്രി മടങ്ങുമ്പോഴായിരുന്നു വൈകാരിക സംഭവങ്ങൾ അരങ്ങേറിയത്. മടങ്ങുന്നതിനു മുമ്പ് മോദി ശാസ്ത്രജ്ഞരെയെല്ലാം കണ്ടു. എല്ലാവർക്കും ഹസ്തദാനം നൽകി. പിന്നീട് ഇസ്റോ മേധാവിയുടെ സമീപം ചെന്നു. പ്രധാനമന്ത്രിയെ കണ്ടതും കെ.ശിവൻ പൊട്ടിക്കരഞ്ഞു.
തേങ്ങിക്കരഞ്ഞ ശിവനെ പ്രധാനമന്ത്രി ഏതാനും മിനിറ്റ് നേരം തന്നോട് ചേർത്ത് പിടിച്ചു. അദ്ദേഹത്തിന്റെ മുതുകിൽ തട്ടി ആശ്വസിപ്പിച്ചു. ഇസ്റോയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പിന്നീട് ഇസ്റോ ചെയർമാന് ഹസ്തദാനം ചെയ്താണ് മോദി മടങ്ങിയത്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിൽ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളെന്ന് നേരത്തെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം നിങ്ങൾക്കൊപ്പമുണ്ടെന്ന് ശാസ്ത്രജ്ഞരെ അദ്ദേഹം ഓർമിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
#WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/R1d0C4LjAh
— ANI (@ANI) September 7, 2019
തിരിച്ചെത്തും, അതിശകരമായത് ചെയ്യും; ഇസ്റോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ബംഗളൂരു: ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും അതിനായുള്ള ശ്രമവും യാത്രയും വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങൾക്കൊപ്പമുണ്ട്, ലക്ഷ്യത്തിൽനിന്നും പിന്നോട്ടുപോകരുതെന്നും ഇസ്റോയിലെ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ശ്രഷ്ഠമായ ചരിത്രത്തിൽ നമ്മെ പിന്നോട്ടടിക്കുന്ന നിമിഷങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷെ അവ ഒരിക്കലും നമ്മുടെ ആത്മാവിനെ തകർത്തിട്ടില്ല. നമ്മൾ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി അതിശകരമായ കാര്യങ്ങൾ ചെയ്തു. നമ്മുടെ സംസ്കാരം ഇത്രയും ഉയരത്തിൽ നിൽക്കാൻ കാരണമതാണ്- പ്രധാനമന്ത്രി പറഞ്ഞു.
സയൻസിന്റെ പരാജയമല്ല, ഇത് കേവലം പരീക്ഷണങ്ങളും പരിശ്രമങ്ങളും മാത്രമാണ്. ഓരോ പ്രതിബന്ധങ്ങളും നമ്മളെ പഠിപ്പിക്കുന്നു. ഓരോ പ്രതിബന്ധങ്ങളും പോരോട്ടവും തടസങ്ങളും നമ്മളെ പുതിയതൊന്ന് പഠിപ്പിക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ കണ്ടുപിടിക്കാൻ ഇത് പ്രചോദനം നൽകുന്നു. ഇത് ഭാവിയിലേക്കുള്ള വിജയത്തെ നിർണയിക്കുകയും ചെയ്യുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അന്തിമ ഫലം പോലെ പ്രധാനമാണ് അതിനായുള്ള യാത്രയും പരിശ്രമവും. ഐഎസ്ആർഒ നടത്തിയ ശ്രമവും യാത്രും വിലമതിച്ചതാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. നമ്മൾ കഠിനാധ്വാനം ചെയ്തു, വളരെ ദൂരം മുന്നോട്ടുപോയി. ആ പഠിപ്പിക്കലുകൾ എല്ലായ്പ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കും. ഇന്നത്തെ പാഠങ്ങൾ തങ്ങളെ ശക്തരും മികച്ചതുമാക്കിമാറ്റി. ഒരു പുതിയ പ്രഭാതവും തിളക്കുമുള്ള നാളെയും ഉടൻ ഉണ്ടാകുമെന്നും മോദി ആശംസിച്ചു.